Flash News

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്

May 9, 2019 , .

rathinന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം റഥിന്‍ റോയ്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഘടനാപരമായ തളര്‍ച്ചയിലേക്കാണ് നമ്മള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതൊരു മുന്നറിയിപ്പാണ്. 1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. പകരം ഇന്ത്യന്‍ ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് സമ്പദ് ഘടന വളര്‍ന്നുകൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയിലെത്തി നില്‍ക്കുകയാണ് ഇപ്പോഴെന്നും റഥിന്‍ റോയ് പറയുന്നു.

ഈ പ്രതിസന്ധി സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടേതു പോലെയല്ല. പകരം ഒരു ബ്രസീലോ ദക്ഷിണാഫ്രിക്കയോയായി മാറുന്നുവെന്നുമാണ് റഥിന്‍ റോയ് പറയുന്നത്. സാമ്പത്തിക വളര്‍ച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോള്‍ മുരടിപ്പ് നേരിടേണ്ടി വരുന്ന ,സാമ്പത്തികാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും റഥിന്‍ റോയി പങ്കുവയ്ക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ ഈ പ്രതിസന്ധിയെ മിഡില്‍ ഇന്‍കം ട്രാപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ജനസംഖ്യയില്‍ നല്ലൊരു ശതമാനം ഇപ്പോഴും ദാരിദ്ര്യത്തില്‍ തുടരുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് ഈ പ്രതിസന്ധി ഇന്ത്യയ്ക്ക് നേരിട്ടേ മതിയാകു. ഇത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റഥിന്‍ റോയ് പറയുന്നു. പല രാജ്യങ്ങളും മിഡില്‍ ഇന്‍കം ട്രാപ്പ് എന്ന അവസ്ഥയില്‍പ്പെടാതെ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്നെങ്കിലുമൊരിക്കല്‍ ഈ പ്രതിസന്ധിയില്‍ പെട്ടുപോയാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും റഥിന്‍ റോയ് പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top