Flash News

+1, ഡിഗ്രി സീറ്റ് ക്ഷാമം; ഭരണകൂടം കണ്ണ് തുറന്നില്ലെങ്കില്‍ പ്രക്ഷോഭം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

May 9, 2019 , കെ.എം. സാബിര്‍ അഹ്സന്‍

flagപാലക്കാട്: എസ്.എസ്.എല്‍.സി, +2 വിശയതമാനത്തില്‍ വര്‍ധനവുണ്ടായെങ്കിലും ഉപരിപഠന സാധ്യതകളുടെ കാര്യത്തില്‍ ജില്ല വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ ജനറല്‍ സെക്രട്ടറി അമീറ മുസ്തഫ പറഞ്ഞു. 11,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് +1 ന് സീറ്റില്ല. +2 വിജയിച്ച 23,491 വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലുള്ളത് 13,557 ഡിഗ്രി സീറ്റുകള്‍ മാത്രം. വിദ്യാര്‍ത്ഥികള്‍ കാര്യമായി ആശ്രയിക്കുന്ന മറ്റു മേഖലകളായ എഞ്ചിനീയറിങ്ങിലും മെഡിസിനിലും സീറ്റുകള്‍ അപര്യാപ്തം തന്നെ.

എസ്.എസ്.എല്‍.സി വിജയികളായ വിദ്യാര്‍ത്ഥികളെ മാത്രം പരിഗണിക്കുമ്പോള്‍ തന്നെ 11,000ത്തിലധികം സീറ്റ് ക്ഷാമം ഉണ്ടെന്നിരിക്കെ സേ പരീക്ഷ എഴുതി വിജയിക്കുന്നവര്‍, സി.ബി.എസ്.ഇ, എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ കൂടി അപേക്ഷകരായി വരുന്നതോടെ ഇത്തവണ +1ല്‍ പ്രതിസന്ധി വര്‍ധിക്കും.സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ മാത്രം 6136 കുട്ടികളുണ്ട്. സി.ബി.എസ്.ഇ പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ, പോളി ടെക്നിക്ക്, ഐടി‌ഐ തുടങ്ങിയവയിലൊന്നും പ്രതിസന്ധി പരിഹരിക്കാനുള്ള സീറ്റുകളില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കുട്ടികളേക്കാള്‍ സീറ്റുകളുള്ളപ്പോഴാണ് മലബാര്‍ ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് മേഖലകളെ ആശ്രയിക്കേണ്ട അവസ്ഥയുള്ളത്. കാലങ്ങളായി തുടരുന്ന സാമൂഹിക വിവേചനത്തിന്‍റെ അനന്തര ഫലമാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ സാധാരണയുള്ളത് പോലെ ആനുപാതിക സീറ്റ് വര്‍ധന പോലും നടന്നിട്ടില്ല. വിജയക്കുതിപ്പില്‍ മുന്നിട്ടു നില്‍ക്കുന്ന മലബാര്‍ ജില്ലകളോടുള്ള വിവേചനം ഭരണകൂടം അവസാനിപ്പിക്കണം. കേവലമായ സീറ്റ് വര്‍ധനവിനപ്പുറം ഹയര്‍ സെക്കന്‍ഡറികളില്ലാത്ത സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ അത് അനുവദിച്ചും നിലവിലുള്ളിടങ്ങളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചും സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണണം. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ ആവശ്യമായ പുതിയ അവസരങ്ങള്‍ തുറക്കണം. സര്‍ക്കാര്‍ കോളേജുകളില്ലാത്ത മുണ്ടൂര്‍, നെന്മാറ നിയോജക മണ്ഡലങ്ങളില്‍ കോളേജുകള്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top