Flash News

പോസ്റ്റല്‍ ബാലറ്റ് അട്ടിമറി; ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തു

May 10, 2019

kerala-police_0തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ച സംഭവത്തില്‍ ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്തു. വൈശാഖിനെതിരെ കേസെടുക്കാനും വകുപ്പുതല അച്ചടക്ക നടപടിയ്ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ, ഡിജിപി ലോക്‌നാഥ് ബെഹ്‌റോട് നിര്‍ദേശിച്ചിരുന്നു. വേറെ നാല് പേര്‍ക്കെതിരെ അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്.

വാട്‌സ് ആപ്പ് സന്ദേശം വഴിയാണ് വൈശാഖ് പൊലീസുകാരോട് ബാലറ്റ് ആവശ്യപ്പെട്ടത്. ശ്രീപത്മാനഭയെന്ന ഈ വാട്‌സ് ഗ്രൂപ്പ് കേസെടുക്കുന്നതിന് മുമ്പേ നശിപ്പിക്കപ്പെട്ടു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോ ആയിരുന്നു വൈശാഖ്. മുഖ്യമന്ത്രിയുടെയും മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് വൈശാഖ്. പോസ്റ്റല്‍ ബാലറ്റുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വൈശാഖിന്റെ സന്ദേശം ചാനലിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വൈശാഖിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ്.

പോലീസ് അസോസിയേഷന് തട്ടിപ്പില്‍ പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയ മീണ, അവരുടെ ഇടപെടല്‍ എത്രത്തോളമാണെന്ന് അന്വേഷിച്ചു 15ന് അകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പോലീസുകാരുടെ ബാലറ്റുകള്‍ സ്വന്തം വിലാസത്തില്‍ സ്വീകരിച്ച തൃശൂര്‍ ഐആര്‍ ബറ്റാലിയനിലെ പോലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. ഇവര്‍ക്കെതിരെ നടപടി വേണമോ എന്നു വ്യക്തമാക്കിയിട്ടില്ല.

തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. എസ്പി സുദര്‍ശന്റെ നേതൃത്വത്തിലാകും അന്വേഷണം. ഈ അന്വേഷണം പൂര്‍ത്തിയായ ശേഷമാകും പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന്‍ മണിക്കുട്ടനെതിരെയും മറ്റ് പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാവുക.

പോസ്റ്റല്‍ ബാലറ്റ് കുറ്റമറ്റ രീതിയില്‍ വിതരണം ചെയ്യണമെന്ന സര്‍ക്കുലര്‍ പാലിക്കുന്നതില്‍ ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ വീഴ്ച വരുത്തിയോ എന്നതും അന്വേഷിക്കും. അതേസമയം, സംസ്ഥാന വ്യാപകമായി നടന്ന തപാല്‍വോട്ട് അട്ടിമറിയില്‍ 600 പോലീസുകാര്‍ മാത്രമുള്ള ഐആര്‍ ബറ്റാലിയനിലെ 6 പേര്‍ക്കെതിരെ മാത്രം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിജിപിയുടെ നടപടിയ്ക്കെതിരെ വ്യാപക അമര്‍ഷം സേനയ്ക്കുള്ളിലുണ്ട്. കൂടാതെ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top