അയോധ്യ കേസ്; മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയം അനുവദിച്ച് സുപ്രീംകോടതി

new-supreme-court-benchwill-hear-ram-janmabhoomi-babri-masjid-case-on-january-10-750-1546586686-1_cropന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പരിഹാരം കണ്ടെത്താന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സമയം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ളയുടെ അധ്യക്ഷതയില്‍ കോടതി നിയോഗിച്ച മൂന്നംഗ സമിതിക്ക് ഓഗസ്റ്റ് 15വരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗായുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സമയം നല്‍കി. മധ്യസ്ഥ സമിതിക്കു മുൻപാകെ വിവിധ കക്ഷികൾക്ക് എതിരഭിപ്രായങ്ങൾ അറിയിക്കാൻ ജൂൺ 30 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.

മധ്യസ്ഥ ചര്‍ച്ചക്ക് ഉത്തരവിട്ട ശേഷം ആദ്യമായാണ് കേസ് കോടതിയുടെ മുന്നില്‍ വരുന്നത്.  എഫ്എംഐ ഖലീഫുള്ള തലവനായുള്ള മധ്യസ്ഥ സമിതിയെ എട്ടിനാണ് കോടതി നിയോഗിച്ചത്. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും അഭിഭാഷകനും മധ്യസ്ഥനുമായ ശ്രീരാം പഞ്ചുവും ഉള്‍പ്പെടുന്നതാണ് സമിതി.

അയോധ്യയിലെ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Print Friendly, PDF & Email

Related News

Leave a Comment