Flash News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍

May 10, 2019

Newsimg1_14956791ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂണ്‍ 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും.

പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേല്‍ പൂവന്നത്തില്‍ & ടീം ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനപ്രഘോഷണവും മറ്റു ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ദൈവകൃപ സമൃദ്ധിയായി വര്‍ഷിക്കപ്പെടുന്ന ഈ ആത്മീയവിരുന്നിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ.ഫാ. തോമസ് കടുകപ്പിള്ളിലും, അസി. വികാരി റവ.ഫാ. കെവിന്‍ മുണ്ടയ്ക്കലും അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top