Flash News

മുറിവുണങ്ങാത്ത മനസ്സുമായാണ് കെ എം മാണി മടങ്ങിപ്പോയതെന്ന് കേരള കോണ്‍ഗ്രസ് മുഖമാസികയില്‍ ലേഖനം

May 11, 2019 , .

maniകോണ്‍ഗ്രസ് നേതാക്കളെയും പിജെ ജോസഫിനെയും വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് മുഖമാസിക ‘പ്രതിച്ഛായ’യില്‍ ലേഖനം. ബാര്‍ കോഴക്കേസിലടക്കം പല പ്രശ്‌നങ്ങളിലും പലരും മാണിയെ പിന്നില്‍ നിന്ന് ചവിട്ടുകയായിരുന്നു എന്നാണ് ലേഖനത്തില്‍ ആരോപിക്കുന്നത്.

“കെഎം മാണിയെ തകര്‍ക്കണമെന്ന് വിചാരിച്ച് നടന്നവര്‍ക്കുള്ള കനകാവസരം ആയിരുന്നു ബാര്‍ കോഴ വിവാദം. സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ മാണിയെ അസൂയയോടും ഭയത്തോടുമാണ് കണ്ടിരുന്നത്. തരംകിട്ടിയാല്‍ അദ്ദേഹത്തെ തകര്‍ക്കണമെന്നായിരുന്നു അവരില്‍ പലരുടെയും ഉള്ളിലിരിപ്പ്. മാണിയുടെ തന്നെ ശൈലി കടമെടുത്താല്‍ ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍’ . ഇങ്ങനെ ഇവര്‍ക്ക് കിട്ടിയ അവസരമായിരുന്നു ബാര്‍ കോഴ വിവാദം”.

ഇത് പൊട്ടി പുറപ്പെട്ട 2014-ഒക്ടോബര്‍ 31ന് അര്‍ധരാത്രി മുതല്‍ കെഎം മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നെന്നും ലേഖനത്തില്‍ പറയുന്നു. “കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. ‘ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടെ’ എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികള്‍ പയറ്റിയത്.

വിവാദത്തില്‍ പെട്ടപ്പോള്‍ വേണമെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച് മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരള കോണ്‍ഗ്രസിനെ സ്‌നേഹിച്ചവരും മുന്നോട്ട് വച്ചു. എന്നാല്‍ ഔസേപ്പച്ചന്‍ സമ്മതിക്കുമോ എന്നായിരുന്നു മാണിയുടെ സംശയം. എന്നാല്‍ സാറു പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു”. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

ബാര്‍ കോഴക്കേസിന്റെ സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും ലേഖനം പരോക്ഷമായി വിമര്‍ശിക്കുന്നു. നാല്‍പത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പില്‍ തുടങ്ങിയ ബാര്‍കോഴ വിജലന്‍സ് അന്വേഷണം നീണ്ടു പോയതില്‍ ചതിയുണ്ടായിരുന്നോ എന്ന് അറിയില്ല. പക്ഷെ എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കല്‍ കെഎം മാണി പൊട്ടിത്തെറിച്ചെന്നും ലേഖനം പറയുന്നു.

പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴിയാണ് ‘ബാര്‍ കോഴ വിവാദം: സത്യവും മിഥ്യയും’ എന്ന പേരില്‍ കേരളാ കോണ്‍ഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായം ലേഖനമായി എഴുതിയിരിക്കുന്നത്.

മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ പോസ്റ്റിനുള്ള തര്‍ക്കം പാര്‍ട്ടിയില്‍ നിലനില്‍ക്കെയാണ് പി.ജെ.ജോസഫിനെ വിമര്‍ശിച്ചുള്ള ഒരു ലേഖനം പാര്‍ട്ടി മുഖ പത്രത്തില്‍ വന്നിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top