Flash News

കണ്‍വന്‍ഷനു പിന്തുണയേകി ജോയ് ആലുക്കാസും സിജോ വടക്കനും

May 11, 2019 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

getPhotoഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു പിന്തുണയേകി പ്രമുഖ മലയാളി വ്യവസായികളായ ജോയ് ആലുക്കാസും സിജോ വടക്കനും.

ജോയ് ആലുക്കാസ് ചെയര്‍മാനായുള്ള ജോയ് ആലൂക്കാസ് ജൂവലറി ഗ്രൂപ്പും, സിജോ വടക്കന്‍ നേതൃത്വം നല്‍കുന്ന ട്രിനിറ്റി ഗ്രൂപ്പുമാണ് (ഓസ്റ്റിന്‍, ടെക്‌സസ്) ദേശീയ കണ്‍വന്‍ഷന്റെ പ്രധാന സ്‌പോണ്‍സേഴ്. റാഫിള്‍ ടിക്കറ്റ് സമ്മാനം ബിഎംഡബ്ല്യു കാര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജോയ് ആലൂക്കാസാണ്. 18 ലക്ഷം ഡോളറാണ് 2019 കണ്‍വന്‍ഷനു മൊത്തം ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.

സിജോ വടക്കന്‍:
2004ല്‍ അമേരിക്കയിലെത്തിയ സിജോ വടക്കന്‍ 2006 ലാണ് ട്രിനിറ്റി ടെക്‌സാസ് റിയാലിറ്റി ആരംഭിക്കുന്നത്. ചെറിയ കാലം കൊണ്ടുതന്നെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വിജയവും സ്വീകാര്യതയും അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, ട്രാവല്‍, റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ തുടര്‍ന്ന് നിറസാന്നിധ്യമായി.
ഫ്ലവേഴ്സ് ടിവി യുഎസ്എയുടെ ഡയറക്ടര്‍ കൂടിയായ സിജോ തൃശൂര്‍ മാള സ്വദേശിയാണ്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ വിജയഗാഥ രചിച്ച സിജോയെ തേടി നിരവധി ബിസിനസ് പുരസ്‌കാരങ്ങള്‍ എത്തി. മാക്‌സ് അവാര്‍ഡ് 2015, പ്ലാറ്റിനം ടോപ്പ് അവാര്‍ഡ് (2017, 2018), ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ്2018 എന്നിവ മികവിന് അംഗീകാരമായി ലഭിച്ചു. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് 102.3 മില്യണ്‍ ഡോളറിന്റെ ബിസിനസ് നേടി 2017 ലെ ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ് കരസ്ഥമാക്കി.

സാമൂഹ്യസേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സിജോ വടക്കന്‍. ട്രിനിറ്റി ഫൗണ്ടേഷന്‍ ചാരിറ്റി സ്ഥാപകനായ അദ്ദേഹം 2013ല്‍ ഛത്തിസ്ഗഡിലെ ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയിലെ ആദിവാസി കുട്ടികള്‍ക്കായി ഹോളിഫാമിലി സ്‌കൂള്‍ നിര്‍മ്മിച്ച് നല്‍കി. അമേരിക്ക, എത്യോപ്യ എന്നിവിടങ്ങിലും ട്രിനിറ്റി ഫൗണ്ടേഷന്റെ കരുണയുടെ കരങ്ങള്‍ എത്തുന്നുണ്ട്.

ഏഴ് സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചോല, ജോസഫ് എന്നീ മലയാള സിനിമകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും സിജോ വടക്കാനാണ്. മതാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. ലിറ്റി വടക്കനാണ് ഭാര്യ. അലന്‍, ആന്‍ എന്നിവര്‍ മക്കള്‍.

ജോയ് ആലൂക്കാസ്:
ജോയ് ആലൂക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ജോയ് ഇന്ന് മലയാളികളുടെ അഭിമാനമാണ്. അബുദാബിയില്‍ ചെറിയൊരു ഷോറൂം തുടങ്ങി, പിന്നീട് ദുബായിയിലും ഷാര്‍ജയിലും ഗള്‍ഫില്‍ അങ്ങോളമിങ്ങോളമായി ബിസിനസ് സാമ്രാജ്യം വികസിപ്പിച്ച ജോയ് ആലൂക്കാസ് 2002ല്‍ കേരളത്തിലേക്കും വ്യവസായം വികസിപ്പിച്ചു.

ചെന്നൈയില്‍ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ജോയ് ആലൂക്കാസിനെ ‘ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സിന് അര്‍ഹനാക്കി.ഇന്ത്യയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും പുറമേ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലായി 140 ലേറെ ഷോറൂമുകളുണ്ട്.

‘മാള്‍ ഓഫ് ജോയ്’ ഷോപ്പിംഗ് മാള്‍ , ജോയ് ആലൂക്കാസ് മണി എക്‌സ്‌ചേഞ്ച്, ജോയ് ആലൂക്കാസ് ലൈഫ് സ്‌റ്റൈല്‍ ഡവലപ്പേഴ്‌സ്, ജോളി സില്‍ക്‌സ് തുടങ്ങി വൈവിധ്യമായ മേഖലകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ടൈംസ് ഗ്രൂപ്പ്, റീട്ടെയില്‍ മിഡില്‍ ഈസ്റ്റ്, അറേബ്യന്‍ ബിസിനസ് മാഗസിന്‍, ജെം ആന്‍ഡ് ജൂവലറി ട്രേഡ് കൗണ്‍സില്‍, ഹുറൂണ്‍ എന്നിവയുള്‍പ്പെടെ നിരവധി ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുണ്ട്.

വ്യവസായത്തിനു പുറമേ ആതുരസേവന രംഗത്തും സാമൂഹ്യസേവനരംഗത്തും ജോയ് ആലൂക്കാസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ ഭവനരഹിതരായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അദ്ദേഹം സഹായഹസ്തമേകി. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജോയ് ആലൂക്കാസ് ഫൗണ്ടേഷനും പ്രവര്‍ത്തിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top