Flash News

പി. നാരായണന്‍കുട്ടി നായര്‍ അനുസ്മരണ സമ്മേളനം മെയ് 12 ഞായര്‍ 4 മണിക്ക്

May 11, 2019 , പി.പി. ചെറിയാന്‍

nrayananഡാളസ്: ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്‍റ്, പബ്ലിക്കേഷന്‍ ഡയറക്ടര്‍, വൈസ് പ്രസിഡന്‍റ് , ഡാളസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ തസ്തികകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു മണ്‍മറഞ്ഞ പി. നാരായണന്‍കുട്ടി നായര്‍ അനുസ്മരണ സമ്മേളനം ഡാളസ് കേരള അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഗാര്‍ലണ്ടിലുള്ള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ മെയ് 12 ഞായര്‍ വെകീട്ട് 4 മണിക്ക് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 5 വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ അന്തരിച്ച നാരായണന്‍കുട്ടി നായര്‍ മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് പുത്തൂര്‍കുന്നത്ത് നാരായണന്‍ എമ്പ്രാന്തിയുടെയും ലക്ഷമിക്കുട്ടി നായരുടെയും മകനും കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മാതൃ സഹോദരനുമാണ്. പരേതയായ രാജമ്മ നായരാണ് ഭാര്യ. മക്കള്‍ അനിതാ നായര്‍, വിനീതാ നായര്‍. കറ തീര്‍ന്ന മനുഷ്യസ്നേഹിയും സാംസ്ക്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനും ഭാഷാസ്നേഹിയും എഴത്തുകാരനുമായിരുന്നു നാരായണന്‍കുട്ടി നായര്‍. കേരളീയ ക്ഷേത്രകലകളെ സ്നേഹിച്ചിരുന്ന അദ്ദേഹമാണ് ഡാളസ് സാംസ്ക്കാരിക വേദിയില്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്.

1964ല്‍ ഡല്‍ഹിയിലെത്തിയ എന്‍.കെ.പി നായര്‍ ഡല്‍ഹി മലയാളി അസോസിയഷന്‍, കേരള ക്ലബ് തുടങ്ങിയ സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വപരമായ പദവികള്‍ വഹിച്ചുകൊണ്ട് സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ചിട്ടുണ്ട്. ഉപരിപഠനാര്‍ത്ഥം 1968ല്‍ കാനഡയിലേക്കു കുടിയേറിയ അദ്ദേഹം 1972ല്‍ ഡിട്രോയിറ്റിലേക്കും തുടര്‍ന്ന് ഡാളസിലേക്കും താമസം മാറ്റി.

പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിച്ച അദ്ദേഹം സാമുഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍ കുടിയായിരുന്നു. വെറുതെ ഒരു യാത്രക്കാരന്‍ എന്ന അദ്ദേഹത്തിന്‍റെ ചെറുകഥാ സമാഹാരം പ്രവാസികളായ മനുഷ്യരുടെ എകാന്തതയും ജീവിതബന്ധങ്ങളുടെ ആഴത്തിലുള്ള തിരസ്ക്കരണവും അതിന്‍റെ വേദനകളും പ്രതിപാദിക്കുന്നു. അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കഥകള്‍ക്ക് മലയാളവേദി അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

ഡാളസ് കേരള ഹിന്ദു സൊസെറ്റിക്കു രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള എന്‍.കെ.പി നായര്‍ 1996ല്‍ ഡാളസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റിയംഗവും പ്രമുഖ സംഘാടകനുമായിരുന്നു. യുവാക്കളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ഏറെ പ്രോത്സാഹിപ്പിച്ച അദേഹം അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ രൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്. ടെക്സസിലെ മലയാളി സമുഹത്തിന്‍റെ വിവിധ നിലകളില്‍ നിറഞ്ഞുനിന്നിരുന്ന എന്‍.കെ.പി നായര്‍ ഡാളസ് ലിറ്റററി സൊസൈറ്റിയുടെ പ്രമൂഖ പ്രവര്‍ത്തകനും സംഘടിതാവുമായിരുന്നു.

അദ്ദേഹത്തിന്റെ മക്കള്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാവരെയും അനുസ്മരണ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയല്‍ കുന്നേല്‍ എന്നിവര്‍ അറിയിച്ചു. .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top