Flash News

ആരാണ് അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി?

May 12, 2019 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

prime ministerഎല്ലാ ഇന്ത്യാക്കാരും ആകാംക്ഷയോടെ ഇപ്പോള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് 2019 ലോക്സഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനവും അതിനുശേഷം ആരായിരിക്കും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി എന്നുള്ളതുമാണ്.

ഒരാള്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിത്തീരുന്നത് (മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആരുമായിക്കൊള്ളട്ടെ), ആ വ്യക്തിയുടെ ജനസേവനത്തിന്റെയോ സത്യസന്ധതയുടെയോ ധാര്‍മ്മികതയുടേയോ ഇതര നന്മകളുടേയോ യോഗ്യതാ മാനദണ്ഡമനുസരിച്ചല്ലല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍, ഈ ലോകം എത്രയധികം സന്തുഷ്ടവും സമാധാനപൂര്‍ണ്ണവും നന്മ കൊണ്ട് അനുഗ്രഹീതപൂര്‍ണ്ണവുമായിത്തീരുമായിരുന്നല്ലോ.

ഇതഃപര്യന്തം ലോക രാഷ്ട്രങ്ങളെ അടക്കി ഭരിച്ചിട്ടുള്ളത് എങ്ങനെയുള്ളവരായിരുന്നു? ചരിത്രത്തിലേക്ക് ഒന്നു ഓടിച്ച് നോക്കാം. എത്ര നീചവും ഭയാനകവും പൈശാചികവുമായ പീഢനങ്ങളും കൂട്ട്ക്കൊലകളുമായിരുന്നു സ്വേഛാധിപതികളഅയി രാജ്യം ഭരിച്ചിരുന്ന നീറോയും നാസി ജര്‍മ്മനിയുടെ ഹി‌ലറും കമ്മ്യൂണിസ്റ്റ് റഷ്യയുടെ ഭരണാധിപനഅയിരുന്ന സ്റ്റാലിനുമൊക്കെ അനേക ലക്ഷം നിരപരാധികളായ മനുഷ്യരോട് ചെയ്തത്? മനുഷ്യരെ ഇങ്ങനെ നിഷ്ഠൂരമായി കൊന്ന നിരവധി ഭരണാധികഅരികള്‍ ചരിത്രത്തില്‍ വേറെയുമുണ്ട്. ഈ ഭരണാധികഅരികള്‍ ജനങ്ങള്‍ക്ക് നന്മയൊന്നും ചെയ്തില്ലെങ്കിലും സാരമില്ലായിരുന്നു. അവരെ പീഢിപ്പിക്കാതെയും കൊല ചെയ്യാതെയും ഇരുന്നാല മാത്രം മതിയായിരുന്നു. ദൈവം അവരെ പുലര്‍ത്തിക്കൊള്ളുമായിരുന്നു.

THOMAS PHILIP PROFILE PIC_InPixioവികടമായ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ ഉന്മാദം കൊണ്ടും അന്ധമായ മത വര്‍ഗീയ വിദ്വേഷം കൊണ്ടും ഹിന്ദുത്വം എന്ന ഭൂരിപക്ഷ ശക്തിയുടെ മറവില്‍, ഇന്നും ജീവിച്ചിരിക്കേണ്ട എത്രയോ നിരപരാധികളായ മനുഷ്യ ജീവികളെയാണ് ഇന്ത്യയിലും ദാരുണമായി കൊല ചെയ്തിട്ടുള്ളത്? ഇന്നും കൊല ചെയ്തുകൊണ്ടിരിക്കുന്നത്? പശുവിന്റെ പേരില്‍ പോലും വടാക്കെ ഇന്ത്യയില്‍ എത്രയോ മനുഷ്യര്‍ കൊല്ലപ്പെറ്റുകയുണ്ടായി? സ്നേഹംത്തിന്റെ പ്രതീകമായ ഒരു ദൈവം ഈ ദൃശമായ അരും‌കൊലയില്‍ പ്രാസാദിക്കുമോ? ‘പരോപകാരമേ പുണ്യം, പാപമേ പരപീഢനം’ എന്ന ഹൈന്ദവ വേദ സൂക്തമോ, അതോ അന്യജാതിമത വിശ്വാസികളെ ഇന്ത്യയില്‍ നിന്നും ആട്ടിപ്പുറത്താക്കുമെന്നുള്ള ബിജെപി-ആര്‍‌എസ്‌എസ്സുകാരുടെ ഈശ്വര ദര്‍ശനമോ ഇതില്‍ ഏതാണ് പുണ്യമായിട്ടുള്ളതെന്ന് യഥാര്‍ത്ഥ ഹിന്ദു മത വിശ്വാസികള്‍ തന്നെ തീരുമാനിക്കട്ടെ.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്മ ചെയ്ത് ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെടുന്നതിനേക്കാള്‍ അധികം ഇഷ്ടപ്പെട്ടത് കൂടുതല്‍ കൂടുതല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായി ശോഭിക്കാനായിരുന്നു! ഇന്ത്യാക്കാര്‍ക്ക് ആള്‍ ഒന്നിന്‌ 15 ലക്ഷം രൂപാ വെച്ച് വാഗ്ദാനം ചെയ്ത മറ്റൊരു പ്രധാനമന്ത്രിയുമില്ലല്ലൊ. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വാജ്പേയി, മന്മോഹന്‍ സിംഗ് മുതലായവര്‍ ജനങ്ങളുടെയും രാജ്യത്തിന്റേയും പ്രശ്നങ്ങള്‍ ആത്മാര്‍ത്ഥമായി പരിഹരിക്കുവാന്‍ ശ്രമിച്ച പ്രധാനമന്ത്രിമാരായിരുന്നു. അവര്‍ വര്‍ഗീയ വാദികളല്ലായിരുന്നു!

വിഷയത്തിലേക്ക് കടക്കട്ടെ. ആരാണ് അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി? സര്‍ക്കസിലെ വിദൂഷകനെപ്പോലെ കഴിഞ്ഞ 5 വര്‍ഷം മാറിമാറി വേഷം കെട്ടി കാപട്യവും തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയോ? ജാതിമതഭേദമന്യേ, ഇന്ത്യന്‍ ജനതയുടെ സ്നേഹവിശ്വാസങ്ങള്‍ ആര്‍ജ്ജിച്ചു കൊണ്ട് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയോ? ആരാണതിന് യോഗ്യന്‍?

ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും, മന്മോഹന്‍ സിംഗുമൊക്കെ അന്തസ്സും വ്യക്തിത്വവുമുള്ള പ്രധാനമന്ത്രിമാരായി രാജ്യം ഭരിച്ച പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നുക്കൊണ്ട് മോദി ചെയ്ത ജനസേവനങ്ങളും രണ്ടു കൈയ്യും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഓടി നടന്ന് നടത്തിയ ‘അഛാ ദിന്‍’ സുഭാഷിതങ്ങളുമൊക്കെ കണ്ടും കേട്ടും സഹികെട്ടപ്പോള്‍ ഞാന്‍ കേരളത്തിലെ എന്റെ സ്നേഹിതന്‍ ഒരു മോദി ഭക്തനെ വിളിച്ച് ചോദിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ ഈ ‘ചാണക്യ സ്വാമി’ എങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി എന്ന്. ആരാണ് ഈ നരേന്ദ്രന്‍? “Blowing the trumpet of his own praise.” ഇതിനാണ് മോദി പ്രധാനമന്ത്രിയായത്!

അറിവും സംസ്ക്കാരവും സാമാന്യ മര്യാദ പോലും ഇല്ലാത്ത ഈ ബിജെപി നേതാവ് വീണ്ടും പ്രധാനമന്ത്രിയാകാന്‍ വേണ്ടി മനുഷ്യമനഃസ്സാക്ഷിക്ക് നിരക്കാത്ത വിധത്തിലുള്ള സത്യവിരുദ്ധമായ ആരോപണങ്ങള്‍ പോലും തന്റെ പാര്‍ട്ടി പ്രചരണ യോഗങ്ങളില്‍ വിളിച്ചു പറയുന്നു. അതില്‍ ഏറ്റവും നീചമായ പ്രസ്താവന്‍ രാജ്യത്തിനുവേണ്ടി അതിദാരുണമാം വിധം രക്തസാക്ഷിത്വം വഹിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായിട്ടായിരുന്നു എന്നുള്ളതാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ 207 അധ്യാപകര്‍ മോദിയുടെ ഈ പ്രസ്താവനയെ ശക്തിയായി അപലപിക്കുകയും ചെയ്തു. മോദി നടത്തിയ മനുഷ്യത്വശൂന്യമായ ഈ പ്രസ്താവനയില്‍ മനം നൊന്ത രാഹുല്‍ ഗാന്ധി പ്രതികരിച്ചത് ‘ചെയ്ത ദുഷ്ക്കര്‍മ്മങ്ങളുടെ ഫലം മോദി അനുഭവിക്കാന്‍ പോകുകയാണ്’ എന്നാണ്.  ഇത് പാഴ്‌വാക്കായി പോകുകയില്ലെന്ന് ഞാനും ഉറച്ച് വിശ്വസിക്കുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏകാധിപത്യ ധാര്‍ഷ്ട്യ പ്രകടങ്ങളും ധാര്‍മ്മിക നിലവാരവും എത്ര കേമമായിരിക്കുന്നു! ആദരണീയമായിരിക്കുന്നു!

മോദിയും അനുയായികളും എന്തപരാധം ചെയ്താലും ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നും നീതിന്യായ കോടതികളില്‍ നിന്നുപോലും മോദിക്കും കിങ്കരന്മാര്‍ക്കും ക്ലീന്‍ ചിറ്റ് കിട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതെല്ലാം ആത്മരോഷത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ മോദിക്കെതിരായ അന്ത്യ വിധി 2019 മെയ് 23നു ലോകം അറിയാന്‍ പോകുന്നു. ഇന്ത്യയിലെ ജനകോടികളെ ഓര്‍ക്കാപ്പുറത്തായി കഷ്ടപ്പെടുത്തിയ നോട്ട് നിരോധനത്തിനും, ബോധപൂര്‍‌വ്വം ഉണ്ടാക്കിയിട്ടുള്ള ജാതിമത വര്‍ഗീയ കലാപങ്ങള്‍ക്കും, കൊലകള്‍ക്കും, നടത്തിയ തട്ടിപ്പ് വാഗ്ദാനങ്ങള്‍ക്കും പറഞ്ഞ നുണകള്‍ക്കും എതിരായിട്ടുള്ള ജനരോഷത്തിന്റെ കൊടുങ്കാറ്റ് മോദിക്ക് നേരെ തെക്കു നിന്ന് വടക്കോട്ട് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാറ്റില്‍ നിലം‌പതിക്കാന്‍ പോകുന്നു. ആ വീഴ്ച വലുതായിരിക്കും! മോദി ഇനിയും തലയും കൈയ്യും പൊക്കുകയില്ല! മലയാളത്തിലെ ഒരു പഴഞ്ചൊല്ലിലൂടെ അതിനുള്ള കാരണം ഇവിടെ പറയാം… ‘ചതി കതിരാവില്ല, ചതി കുടി കെടുത്തും.’

മോദിയും അനുയായികളും കൂടി നിര്‍ദ്ദോഷികളായ എത്രയോ മനുഷ്യരെയാണ് ചതിച്ചിട്ടുള്ളത്? പീഡിപ്പിച്ചിട്ടുള്ളത്? കൊല ചെയ്തിട്ടുള്ളത്? ഇന്ത്യയുടെ 40 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍‌വാമ ഭീകരാക്രമണം തെരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ ബിജെപി ആസൂത്രണം ചെയ്തതാണെന്ന് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല പറഞ്ഞു. കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാനും ഏതറ്റം വരെ പോകാനും മടിക്കാത്ത ആളുമാണ് നരേന്ദ്ര മോദി എന്നുള്ളതാണ് സത്യം. ഇത്രയും വക്രതയും കൗശല ബുദ്ധിയും പ്രതികാര ചിന്തയും തരം‌താണ വിമര്‍ശന പാടവവുമുള്ള മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല!

കഴിഞ്ഞ അഞ്ച് വര്‍ഷം മോദി ജനങ്ങള്‍ക്ക് ചെയ്ത നന്മകള്‍ എന്ത്? ഒരു സം‌വാദത്തെയോ മാധ്യമങ്ങളെയോ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത ഭീരുവായ നരേന്ദ്ര മോദിയുടെ വീരപരാക്രമ വീമ്പടികള്‍ കേട്ടാല്‍ കഴുതകള്‍ പോലും ചിരിക്കും! ഇനിയും മറ്റൊരു സത്യം രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച മഹാനായ നരേന്ദ്ര മോദിക്ക് ശിവസേനാ നേതാക്കന്മാരെപ്പോലെ കേരളീയരേയും തെക്കേ ഇന്ത്യക്കാരേയും കണ്ടുകൂടാ! കഴിഞ്ഞ മഹാപ്രളയകാലത്ത് നിന്ദ്യമാം വിധം കേരളത്തെ അവഗണിച്ചു കളഞ്ഞ മോദി യാതൊരു ഉളുപ്പും കൂടാതെ കേരളത്തില്‍ വന്ന് ബിജെപിക്കു വേണ്ടി മലയാളികളോട് വോട്ടു ചോദിച്ചു! തൃശൂരിനെ താന്‍ ‘എടുത്തോളാം’ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഈ കണക്കിന് കേരളം പോക്കാണെന്നാ തോന്നുന്നത്. മോദി മന്ത്രിസഭയില്‍ സത്യസന്ധതയും ജനസേവകയുമായ ഒരു മന്ത്രിയുണ്ടെങ്കില്‍ സുഷമാ സ്വരാജ് ആണത്. അവരെ ഞാന്‍ ആദരിക്കുന്നു.

ആരാണ് അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി? ജാതി മത ദേശ ഭാഷാഭേദംഅന്യേ ഇന്ത്യയിലെ ജനകോടികളെ ഒരേ കണ്ണില്‍ നോക്കിക്കണ്ട്, ഒരേ ഹൃദയത്തില്‍ അവരെ സ്നേഹിച്ച് സേവിക്കുവാന്‍ കഴിയുന്ന പഠിപ്പും പാണ്ഡിത്യവും ശേഷിയും ശേമുഷിയും വിനയവുമുള്ള രാഹുല്‍ ഗാന്ധി അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുവാന്‍ സര്‍‌വ്വേശ്വരന്‍ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഇത് ഇവിടെ ഉപസം‌ഹരിക്കുന്നു.

“While you live, tell truth and shame the devil” – Shakespeare


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top