Flash News

മാധവിക്കുട്ടി മതത്തിന്റെ തടവറയില്‍ പിടഞ്ഞു മരിച്ചതോ?

May 12, 2019 , കാരൂര്‍ സോമന്‍

Madhavikutty1സോഷ്യല്‍ മീഡിയ ജന്മമെടുത്തതിന് ശേഷം സത്യം മുടിവെക്കുന്നവന്  സുഹൃത്തുക്കളെയും സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കുന്ന ഒരു നാടായി മലയാളികള്‍ മാറികൊണ്ടിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു വാക്കാണ് ഓര്‍മ്മയിലെത്തുന്നത്. ‘നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി ഒന്നും ചെയുന്നില്ലെങ്കില്‍ കല്ലുകളും ശവങ്ങളും തമ്മില്‍ എന്ത് വിത്യാസമാണുള്ളത്’? സ്വാമി പറഞ്ഞ ശവങ്ങള്‍ ആരെന്നുള്ളത് മനുഷ്യത്വമുള്ളവര്‍ തീരുമാനിക്കട്ടേ. മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യ രംഗത്തുള്ളവര്‍ എന്താണ് മൗനികള്‍ എന്നാണ് പലരും ചോദിക്കുന്നത്? നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് പെട്ടി നോക്കി മാത്രമേ അഭിപ്രായം പറയാറുള്ളൂ. സാഹിത്യ സാംസ്കാരിക രംഗത്തുള്ളവര്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് ചക്രവാളം പോലെയാണ്. അടുക്കുന്തോറും അകന്നകന്നു പോകുന്നവര്‍. പടിഞ്ഞാറെ ചക്രവാളത്തില്‍ അഴകുവഴിയുന്ന സ്വര്‍ണ്ണനിറം കണ്ട് അതില്‍ ആകൃഷ്ടരാകുന്നവര്‍. മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യലോകത്തുള്ളവര്‍ മൗനികളാകാന്‍ പല കാരണങ്ങള്‍ കാണാം. ഉള്ളില്‍ ഒരല്പം ഭയം കാണാതിരിക്കുമോ? കിട്ടാനിരിക്കുന്ന നന്മകള്‍ മണ്മറഞ്ഞ ഒരു സ്ത്രീക്കു വേണ്ടി കളഞ്ഞുകുളിക്കണോ? മതംപോലും മണ്ണാങ്കട്ട. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവികുട്ടിയോടെ മലയാളിക്ക് നിറഞ്ഞു തുളുമ്പുന്ന സ്നേഹം മാത്രമാണ്. അവരോട് ക്രൂരത കാട്ടിയാല്‍ മലയാള ഭാഷയെ സ്നേഹിക്കുന്ന മനഃസാക്ഷിയുള്ളവര്‍ വിവേകികളായി മാറും. അത് മനഃപൂര്‍വ്വമല്ല. മാധവികുട്ടിയുടെ മത പരിവര്‍ത്തനം, ഒരു ജനപ്രതിനിധിയുടെ പങ്ക്, ചതി, വഞ്ചന, ബലാത്സംഗം ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഉത്കണ്ഠയേറുക സ്വഭാവികമാണ്. ഒരു ഒരു പുരുഷന്‍ അയാളുടെ കാമാതാപമകറ്റാന്‍ 67 വയസ്സ് പ്രായമുള്ള ഒരു ഒരമ്മയെ അല്ലെങ്കില്‍ വല്ല്യമ്മയെ ബലാല്‍ക്കാരം ചെയ്യുക എന്നത് ആരിലും ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനായാല്‍ നീതി നിഷേധിക്കപ്പെടുക മാത്രമല്ല നിയമങ്ങള്‍ അപ്രത്യക്ഷപ്പെടുകയും ചെയ്യും. പല സ്ത്രീ പീഡകരും കോടതിയില്‍ നിന്നും നിരപരാധികളായി രക്ഷപ്പെട്ട ചരിത്രവുമുണ്ടു്. അവരൊക്കെ മതത്തിന്‍റ മറവില്‍ വോട്ടുപെട്ടി നിറച്ചു് ഒളിച്ചോടുന്ന കണ്ണിലുണ്ണികളാണ്. ഇവരുടെ നിഗുഢതകള്‍ യഥാര്‍ത്ഥ വിശ്വാസികള്‍പോലും തിരിച്ചറിയുന്നില്ല. വീണ്ടും വീണ്ടും മതത്തിലേക്ക് വലിച്ചിഴച്ച് തെരഞ്ഞെടുത്തു വിടുന്നു. മതങ്ങളെ നിശ്ശബ്ദമായി താലോലിക്കുന്ന ഈ കൂട്ടരുടെ മനോഭാവമാണ് മാറേണ്ടത്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എ.പി. അഹമ്മദ്, മണ്മറഞ്ഞ ലീല മേനോന്റെ വെളിപ്പെടുത്തലുകളാണ്. ഇവര്‍ രണ്ടുപേരും സമദാനിയുടെ ചതികളെയാണ് ലോകത്തോട് പറയുന്നത്. അത് കൂടുതല്‍ അനിഷ്ടകരമായി, വേദനയായി, വിശ്വസിനീയമായ തെളിവുകളായി മാറുന്നു. മാത്രവുമല്ല അഹമ്മദ് പറയുന്നു. ഗ്രീന്‍ ബുക്ക്സ് ഇറക്കിയ മാധവിക്കുട്ടിയുടെ കനേഡിയന്‍ സുകൃത്തു മെര്‍ലിയുടെ പരിഭാഷ നടത്തിയ പുസ്തകത്തിലെ വരികളും അത് വരികള്‍ക്കിടയിലും ഈ വ്യക്തി മാധവിക്കുട്ടിയെ വഞ്ചിച്ചിരിക്കുന്നു. ഒരു രാത്രിയുടെ യാമങ്ങളില്‍ മാധവികുട്ടി മറ്റൊരു മതത്തിന്റെ തടവറയില്‍ കാമാവേശത്താല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടത് ഒരു സ്ത്രീയുടെ ദുര്‍വിധിയായി മാത്രമെ കാണാന്‍ സാധിക്കു. ചില പൂവാലന്മാര്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ചു് ചതിയില്‍ വീഴ്ത്താറുണ്ട്. ഇതില്‍ ആരോപിക്കപ്പെടുന്നത് കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രധിനിധിയാണ്. ഇന്ത്യയുടെ ജനപ്രതിനിധി സഭയില്‍ ധാരാളം ക്രിമിനലുകള്‍ ജനപ്രതിനിധികളായി വേഷംകെട്ടിയാടുന്നത് കാണാറുണ്ട്. കേരളത്തില്‍ നിന്നും ചിലരൊക്കെയുണ്ട്. ഒരു സ്ത്രീ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏത് മതത്തില്‍ ജനിച്ച സ്ത്രീയായാലും അവരുടെ കുല മഹിമയും സദാചാര മുല്യങ്ങളുമെല്ലാം ലോകാപവാദത്തെ ഭയന്ന് മാറിപ്പോകും. ബുദ്ധിയുള്ളവള്‍പോലും ബുദ്ധിഹീനയായി മാറ്റപ്പെടും. ഇത് മാധവിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല കാമബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു സ്ത്രീയുടെയും ദുരവസ്ഥയാണ്. പുരുഷന് കിഴ്പ്പെട്ടു കഴിഞ്ഞാല്‍ അവള്‍ പുരുഷന് ദാസിയായി മാറിക്കഴിഞ്ഞുവെന്നാണ് കുറെ പുരുഷകേസരികളുടെ മനസ്സിലിരിപ്പ്. പ്രായമേറിയ വിധവയായ ഒരു സ്ത്രീയുടെ കെവിരലുകള്‍പോലും ആ സമയം വിറക്കുന്നത് സ്വഭാവികം മാത്രം. കൃഷ്നെ കാമുകനായി പ്രണയിച്ച മാധവിക്കുട്ടിയെ കിഴടക്കിയ കാമവെറിയന്റെ ലക്ഷ്യം മതം മാറ്റിയെടുക്കുക മാത്രമായിരുന്നു. അതിന് കണ്ടുപിടിച്ച കുറുക്കുവഴിയാണ് സംഗീതമൃതംഗഗസ്സുലുകള്‍ എന്ന മംഗളഗീതങ്ങള്‍. അതിന് സൗദി അറേബ്യയില്‍ നിന്നും ഒരു വന്‍ തുകയും ലഭിച്ചതായി പറയുന്നു. ആ തുക ആരൊക്കെ വീതിച്ചെടുത്തു എന്നതിന് ഒരു തെളിവുമില്ല. ഒരു വെടിക്ക് രണ്ട് പക്ഷികള്‍. സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ ആരെങ്കിലും പരാതി കൊടുക്കണം. പൂച്ചക്ക് ആര് മണികെട്ടും?

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പത്തു ലോകമെങ്ങുമുള്ള പല പ്രമുഖരെയും മതം മാറ്റിയിട്ടുണ്ട്. പ്രമുഖര്‍ മതം മാറിയാല്‍ മറ്റ് പലരും മതം മാറുമെന്നവര്‍ വിശ്വസിക്കുന്നു. 1990 കളില്‍ ഞാന്‍ സൗദിയിലുള്ളപ്പോള്‍ അല്‍കോബാര്‍ ഇസ്ലാമിക് പാപ്രെഗേഷന്‍ സെന്‍ററില്‍ ഒറ്റപ്പാലത്തുകാരന്‍ നല്ലൊരു ഇസ്ലാം വിശ്വാസിയായ മുഹമ്മദ് കുട്ടിക്കൊപ്പം ഒരു പണ്ഡിത സദസ്സില്‍ പ്രസംഗിക്കാന്‍ പോയി. അവിടെ കണ്ട ഒരു കാഴ്ച്ച മൂന്ന് ഫിലിപ്പിനോ ക്രിസ്തിയാനികള്‍ ഇസ്ലാം മതം സ്വീകരിച്ചു എന്ന് വേദിയില്‍ പരസ്യപ്പെടുത്തുന്നതാണ്. സദസ്സില്‍ നിന്നും വലിയൊരു കരഘോഷവുമുയര്‍ന്നു. എല്ലാം കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഞാന്‍ അതില്‍ ഒരാളോട് ചോദിച്ചു. താങ്കള്‍ എന്താണ് ഇസ്ലാം മതം സ്വീകരിച്ചത്? അതിന് ലഭിച്ച ഉത്തരം ‘എന്റെ കമ്പനിയില്‍ ഉള്ളവരെല്ലാം ഇസ്ലാം വിശ്വാസികള്‍. ഞങ്ങളോട് മോശമായിട്ടാണ് പെരുമാറുന്നത്. അതില്‍ നിന്നും രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണിത്. സ്വന്തം രാജ്യത്ത് പോകുമ്പോള്‍ ഈ മതത്തെ ഞങ്ങള്‍ വലിച്ചെറിയും.’ മാധവികുട്ടി മതം മാറിയതും ഇതുപോലെ അവരുടെ സാഹചര്യമാകാം. ശാരീരികവും മനസ്സികവുമായി തളര്‍ന്ന വ്യക്തി നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അവരുടെ ശരീരത്തുണ്ടായ മുറിവുണക്കാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമായി കാണാം.

എ.ഡി. 530 ന് ശേഷം മക്ക മദിനയില്‍ പിറവികൊണ്ട ഇസ്ലാം മതം കേരളത്തില്‍ വരുന്നത് കച്ചവടക്കാരായിട്ടാണ്. കേരളത്തില്‍ വാസ്കോഡി ഗാമ 1497 ജൂലെ 8 ന് വരുന്നതിന് മുന്‍പ് തന്നെ മതമാറ്റം തുടങ്ങിയിരുന്നു. അതിന്‍റ ഏറ്റവും വലിയ തെളിവാണ് എട്ടാം നൂറ്റാണ്ടിന്റെ അന്ത്യനാളുകളില്‍ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം ബന്ധുക്കള്‍ക്ക് വീതിച്ചുകൊടുത്തിട്ട് ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയത്. ലോകമെങ്ങുമുള്ള സമ്പന്നരെ ഇസ്ലാം മതം കൂടുതല്‍ ആകര്‍ഷിച്ചത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന നിബന്ധനയാണ്. ഗള്‍ഫിലെ സമ്പന്നന്മാര്‍ക്ക് ലോകമെങ്ങും ഭാര്യമാരും കാമുകിമാരുമുണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കുന്നതും സ്ത്രീകളോട് മാന്യത പുലര്‍ത്തണമെന്നാണ്. സ്ത്രീകളോട് മാന്യത പുലര്‍ത്തുന്ന ഇസ്ലാം മതം അഗാധമായ സ്?നേഹം നടിച്ചു് ഒരു സ്ത്രീയെ ചതിയില്‍പ്പെടുത്തി മതം മാറാന്‍ നിര്‍ബന്ധിക്കുക എത്ര ലജ്ജാകരമായ കാര്യമാണ്. ഇതൊട്ടും മലയാളിയുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല. ഈ വ്യക്തിക്കു ഒന്നിലധികം ഭാര്യമാരുണ്ടെന്നാണ് അറിയുന്നത്. എല്ലാം വര്‍ഗ്ഗിയതക്കും മതമാറ്റത്തിനും പലവിധ തന്ത്രങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തിലുള്ള മതപരിവര്‍ത്തനം ഒരു മതത്തിനും ഭൂഷണമല്ല. മതമാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്യമാണ്. എന്നാല്‍ പണം കൊടുത്തും ചതിയില്‍പെടുത്തിയും മതമാറ്റം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. ഇന്നത്തെ മതങ്ങള്‍ കച്ചവട സ്ഥാപനങ്ങളായതിനാല്‍ മനുഷ്യരെ നേരായ പാതയില്‍ വഴിനടത്താന്‍ സാധിക്കുന്നില്ല. മാതൃഭൂമിയുടെ സംരക്ഷണം ഏറ്റെടുക്കേണ്ടവരെ മതഭ്രാന്ത് കുത്തിനിറച്ചു് മതതീവ്രവാദികളായി വലിച്ചിഴക്കുന്നു. യൗവനങ്ങള്‍ കൊള്ള ചെയ്യുന്ന മതഭ്രാന്തന്മാര്‍. മക്കളുടെ ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്ത മാതാപിതാക്കള്‍. മതബോധന, ജീവകാരുണ്യം തുടങ്ങിയ പേരുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പണം പാകിസ്ഥാനില്‍ നടക്കുന്നതുപോലെ ദരിദ്രരായ, തൊഴിലില്ലാത്ത യൂവതിയുവാക്കളെ മതതീവ്രവാദികളായും ചാവേറുകളായും വളര്‍ത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇസ്ലാം മതത്തിന്റെ മഹത്വം എന്തെന്നറിയാത്ത പാഴ്ജന്മങ്ങള്‍. ക്രിസ്തിയ മതത്തിനും പണം വരുന്നുണ്ട്. എന്നാല്‍ ചാവേറുകളെ കാണാറില്ല. വിദേശത്തു നിന്നും വരുന്ന പണത്തെപ്പറ്റി സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടുന്ന ശ്രദ്ധ കൊടുക്കാത്തതും ഒരു തണലായി മാറുന്നു. മറ്റ് പലതിലും കമ്മീഷന്‍ വാങ്ങുന്നവര്‍ ഇതിലും കമ്മീഷന്‍ വാങ്ങുന്നുണ്ടോ എന്നതും അന്യൂഷിക്കേണ്ടതാണ്.

എന്റെ ഇന്ത്യയിലെ നല്ലൊരു കൂട്ടം ജനങ്ങള്‍ മതങ്ങളുടെ തടവറയിലാണ്. ആ തടവറയിലാണ് ഇതുപോലുള്ള മുറിവുകളുണ്ടാകുന്നത്. മാധവിക്കുട്ടിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ആ ജീവിതം സഞ്ചരിച്ചത് നിറമാര്‍ന്നൊരു ഉദ്യാനത്തിലാണ്. അവിടെ കാമദാഹമുള്ള കരിപുരണ്ട മനുഷ്യവണ്ട് തനിക്ക് മീതെ പറക്കുന്നുവെന്ന് ഒരിക്കലും മാധവികുട്ടി ചിന്തിച്ചുകാണില്ല. ആരോടും കലര്‍പ്പില്ലാതെ സംസാരിക്കുന്ന മാധവിക്കുട്ടിയുടെ എല്ലാം കൃതികളിലും സൗന്ദര്യം, കാമം, പ്രണയം, സ്നേഹം, മനുഷ്യനോടുള്ള എല്ലാ വികാരവിചാരങ്ങളും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ലീല മേനോന്റെ മുന്നില്‍ താന്‍ ഉപയോഗിച്ചിരുന്ന നേര്‍ത്ത വസ്ത്രങ്ങള്‍ വരെ മാറ്റി അത് പര്‍ദ്ദക്കുള്ളിലാക്കിയപ്പോള്‍ എത്രമാത്രമാണ് വേദനിച്ചുവെന്ന സാക്ഷ്യപ്പെടുത്തല്‍ ആരിലും വേദനയുണ്ടാക്കുന്നു. സ്വന്തം മകന്‍ തന്നെ അമ്മയോട് പറയുന്നു. അമ്മ പര്‍ദ്ദ മാറ്റരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഞങ്ങളെ കൊല്ലും. ഇതൊക്കെ വിരല്‍ചൂണ്ടുന്നത് ഭരണത്തിലുള്ളവരിലേക്കാണ്. മകന്‍ അമ്മയുടെ ഭാവിയും അമ്മ മകന്റെ ഭാവിയും നോക്കി എന്നത് ലീലാ മേനോന്‍ വെളിപ്പെടുത്തുന്നു.

ഇവിടെ ഒരു ചോദ്യമുള്ളത്. മാധവികുട്ടി എന്തുകൊണ്ടാണ് ഇത് സമൂഹത്തോട് പറയാതെ മുടിവെച്ചു? ആ കുറ്റം തീര്‍ച്ചയായും ആര്‍ക്കും ആരോപിക്കാം. മരണത്തിന്റെ നാള്‍വഴികള്‍ എണ്ണിക്കൊണ്ടിരിക്കുന്ന സമുഹത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീ താന്‍ വഴിപിഴച്ചവളെന്നു ഒരിക്കലും തുറന്നു പറയില്ല. തുറന്നു പറഞ്ഞാല്‍ ആ കുറ്റം തീര്‍ച്ചയായും നമ്മള്‍ മാധവിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുക്കും. സമൂഹത്തില്‍ മാന്യന്‍ എന്നറിയപ്പെടുന്ന ഒരാളെ വിവാദത്തിലേക്ക് വലിച്ചിട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തേണ്ട എന്ന് കരുതി തന്നയാണ് വിളറിയ മന്ദഹാസവും ഹ്ര്യദയ വ്യഥകളും സഹിച്ചുകൊണ്ട് തന്റെ ഉത്തമ സുഹൃത്തിനോട് എല്ലാം തുറന്നു പറഞ്ഞത്. ഒരിക്കല്‍ ലീല മേനോനുമായി ഞാന്‍ സംസാരിച്ചപ്പോള്‍ മാധവിക്കുട്ടിയും ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നു. അന്ന് എന്നോട് പറഞ്ഞ ഒരു വാക്ക് ഇന്നും ഓര്‍ക്കുന്നത് ‘മതമാറ്റം കമലയെ ഒത്തിരി വേദനിപ്പിച്ചു.’ ലീലാമേനോന്‍ ഇതൊക്കെ ലോകമറിയണമെന്ന ഉദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് എനിക്കും തോന്നുന്നു. അത് നാളത്തെ തലമുറക്കും ഒരു ആധികാരിക രേഖ തന്നെയാണ്. നമ്മള്‍ മാധവിക്കുട്ടിയുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീകള്‍ ഓരോ രംഗത്തും മേലാളന്മാരുടെ താളത്തിന് തുള്ളി പീഡനങ്ങള്‍ സഹിച്ചു ജീവിക്കുന്നവരാണ്. സ്ത്രീകള്‍ തൊഴില്‍ രംഗത്തും സ്വന്തം വീട്ടിലും അനുഭവിക്കുന്ന ശാരീരികചൂഷണങ്ങള്‍ പുറംലോകമറിയുന്നില്ല. ഇവിടെയെല്ലാം വേണ്ടത് കര്‍ശന ശിക്ഷകളാണ്. കുറ്റവാളികള്‍ രക്ഷപെടുന്നതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. സ്ത്രീ പീഡനങ്ങള്‍ അഴിമതിപോലെ നൂറില്‍ അഞ്ചു് ശതമാനംപോലും പുറത്തുവരാതെ മുടിവെക്കപ്പെടുന്നു. ഇതുപോലെ മതങ്ങളും മനുഷ്യനെ ചുഷണം ചെയ്തു ജീവിക്കുന്നു. സമ്പത്തു കൊടുത്തു മതമാറ്റം നടത്തുന്നവര്‍ വിറ്റഴിക്കുന്നത് കപട ആത്മീയതയാണ്. ഇന്നത്തെ മതങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരുല്പന്നമായി മാറിയതിന്റെ ഗുണഭോകതാക്കള്‍ സമുദായ നേതാക്കന്മാര്‍ തന്നെ. മതങ്ങളില്‍ അന്ധരായ മനുഷ്യര്‍ ജഡികസുഖത്തില്‍ രക്തത്തില്‍ പിടയുമ്പോള്‍ യഥാര്‍ത്ഥ വിശ്വാസി ആത്മാവിലേക്കുള്ള യാത്രയിലാണ്. ഈ അന്ധന്മാര്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളെയല്ല കണ്ടുപഠിക്കേണ്ടത് മറിച്ച് ഇംഗ്ളണ്ട് പോലുള്ള വികസിത രാജ്യങ്ങളെയാണ്. www.karoorsoman.net


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top