ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ സെമി ഫൈനല്‍ പോളിങായി അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ്. ഛത്തിസ്ഗഢില്‍ രണ്ടു ഘട്ടങ്ങളായി നവംബര്‍ 11നും നവംബര്‍ 19നും പോളിങ് നടക്കും. ദല്‍ഹി, മിസോറം എന്നിവിടങ്ങളില്‍ ഡിസംബര്‍ നാലിന് വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 25നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനുമാണ് പോളിങ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന്.
ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. ദല്‍ഹി, രാജസ്ഥാന് , മിസോറം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും. മിസോറം ഒഴികെ നാലു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടുള്ള മത്സരമാണ്.
നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തിസ്ഗഢില്‍ സുരക്ഷ പരിഗണിച്ചാണ് രണ്ടുഘട്ടങ്ങളിലായി പോളിങ് നടത്തുന്നത്. നക്സല്‍ ആക്രമണത്തില്‍ വി.സി. ശുക്ള അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട ബത്സര്‍ മേഖലയിലെ 18 മണ്ഡലങ്ങളിലാണ് നവംബര്‍ 11ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നക്സല്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ശ്രദ്ധയും സുരക്ഷയും നല്കാന് തെരഞ്ഞെടുപ്പ് കമീഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഛത്തിസ്ഗഢ് (90 സീറ്റ്), ദല്‍ഹി (70), രാജസ്ഥാന് (200), മിസോറം (40), മധ്യപ്രദേശ് (230) എന്നിങ്ങനെ മൊത്തം 630 മണ്ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 11 കോടിയിലേറെ പേര് വോട്ടര്‍മാരായുണ്ട്. ഇവരില്‍ 99 ശതമാനം പേര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കി. ശേഷിക്കുന്നവര്‍ക്ക് പോളിങ്ങിന് മുമ്പായി ലഭ്യമാക്കും. തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ട ലംഘനം, പെയ്ഡ് ന്യൂസ് തുടങ്ങിയവ നിയന്ത്രിക്കാന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.
മിസോറമില്‍ കോണ്‍ഗ്രസ്, പ്രാദേശിക പാര്‍ട്ടികളായ മിസോറം നാഷനല്‍ ഫ്രണ്ട്, മിസോറം പീപ്പ്ള് കോണ്‍ഗ്രസ് എന്നിവ തമ്മിലാണ് മത്സരം. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ത്രികോണ മത്സരത്തിന്‍െറ പ്രതീതി നല്‍കുന്നതാണ്. എഴുപത് സീറ്റുള്ള ഡല്‍ഹിയില്‍ ഇക്കുറി മൂന്നാം കക്ഷിയായാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ടിയുടെ അരങ്ങേറ്റം. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമാക്കുന്ന കോണ്‍ഗ്രസിന് കോമണ്‍വെല്‍ത്ത് അഴിമതിയും മറ്റും വലിയ ക്ഷീണമാവും. ബിജെപിയും ആത്മവിശ്വാസത്തിലല്ല. മുഖ്യമന്ത്രിസ്ഥാനാര്ഥിയുണ്ടാവില്ലന്ന് കേന്ദ്രനേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ ആം ആദ്മി പാര്‍ടി കൊണ്ടുപോകുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്.
ഇരുനൂറ് സീറ്റുള്ള രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്തുക കോണ്‍ഗ്രസിന് എളുപ്പമല്ല. അശോക് ഗെലോട്ട് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരാണ് ലൈംഗികപീഡനക്കേസില്‍ കുടുങ്ങി പുറത്തായത്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ലൈംഗികക്കേസില്‍ ജയിലിലാണ്. സിപിഎം രൂപീകരിച്ച രാജസ്ഥാന് ലോക്താന്ത്രിക് മോര്‍ച്ച രണ്ട് പാര്‍ടിക്കും കനത്ത വെല്ലുവിളി ഉയര്‍ത്തും. സിപിഐ, സമാജ്വാദി പാര്‍ടി, ജെഡിയു, ജെഡിഎസ് എന്നീ കക്ഷികളും ചേര്‍ന്നാണ് മോര്‍ച്ച രൂപീകരിച്ചത്. നിലവില്‍ സിപിഐ എമ്മിന് മൂന്നും എസ്പിക്കും ജെഡിയുവിനും ഓരോ എംഎല്‍എമാര്‍ വീതവുമുണ്ട്.
230 സീറ്റുള്ള മധ്യപ്രദേശില്‍ ശിവ്രാജ്സിങ് ചൗഹാന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നാംവട്ടം അധികാരത്തിലത്തൊനാവുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. മാധവറാവു സിന്ധ്യയുടെ മകനും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ പ്രചാരണ സമിതി തലവനാക്കി രംഗത്തിറക്കി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും പ്രചാരണരംഗത്തുണ്ടാവും. 90 സീറ്റുള്ള ഛത്തീസ്ഗഢില്‍ ബിജെപിയുടെ രമണ്‍സിങ് സര്‍ക്കാരും മൂന്നാംവിജയമാണ് ഉന്നമിടുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പുതര്ക്കങ്ങളുടെ പിടിയിലുമാണ്. വി സി ശുക്ളയും മഹേന്ദ്ര കര്മയുള്പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിനു പിന്നില്‍ മുന്‍ മുഖ്യമന്ത്രി അജിത്ത് ജോഗിയാണെന്ന ആക്ഷേപം കോണ്‍ഗ്രസിന് ക്ഷീണംചെയ്യുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply