കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് & ഐ.സി.ഇ.സി മെഡിക്കല്‍ ക്യാമ്പും രക്ത ദാനാവും നടത്തി

20190511_101722_HDRഗാര്‍ലാന്‍ഡ്: സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ICEC യും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടത്തി. രക്തദാനത്തിനായി കാര്‍ട്ടര്‍ ബ്ലഡ് കെയറിന്റെ പ്രവര്‍ത്തനമായിരുന്നു ഒരുക്കിയിരുന്നത്. രക്തദാന കര്‍മ്മത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മെഡിക്കല്‍ ക്യാമ്പിന് ഡോ. സഞ്ജയ് പി ഉമ്മന്‍ MD, ഡോ. സിന്ധു ഇ ഫിലിപ്പ് MD എന്നിവര്‍ നേതൃത്വം നല്‍കി.

മിതമായ നിരക്കില്‍ രക്ത പരിശോധനയും മറ്റു ലാബ് സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ഐ വര്‍ഗീസ്, ചെറിയാന്‍ ശൂരനാട്, പ്രദീപ് നാഗനൂലില്‍, ജോര്‍ജ് ജോസഫ്, സാബു ജോസഫ് എന്നിവര്‍ ക്യാമ്പിന്റ വിജകരമായ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

20190511_082924_HDR 20190511_095012_HDR 20190511_100243_HDR 20190511_105158_HDR

Print Friendly, PDF & Email

Related News

Leave a Comment