“ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും; ഗോവധത്തിന് യുഎപിഎ ചുമത്തില്ല”- കമല്‍നാഥ്

kamഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോവധത്തിന് ഇനി മുതല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍ നാഥ്. പൊതു സ്ഥലങ്ങളിലെ ആര്‍.എസ്.എസ് ശാഖകള്‍ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 130 സീറ്റുകള്‍ നേടുമെന്നും, മധ്യപ്രദേശില്‍ 29ല്‍ 22 സീറ്റുകള്‍ നേടുമെന്നും കമല്‍നാഥ് അവകാശപ്പെട്ടു. മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കുമെന്നും കമല്‍നാഥ് വിശദമാക്കി.

ആര്‍ എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കുമെന്നും കമല്‍നാഥ് പറഞ്ഞു. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment