- Malayalam Daily News - https://www.malayalamdailynews.com -

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജൂണ്‍ 2 ഞായറാഴ്ച

CMA LOGO 2019 thumpnailഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ജൂണ്‍ 2 ഞായറാഴ്ച 3:00 മണിക്ക് സി.എം.എ.ഹാളില്‍ വെച്ച് (834 E, Rand Rd, Suite 13, Mount Prospect, IL-60056) നടത്തുന്നതാണ്. പ്രസ്തുത യോഗത്തെ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിസംബോധന ചെയ്യുന്നതും സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതുമാണ്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഫോമ/ഫൊക്കാന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും അസ്സോസിയേഷന്റെ നിയമ ഭേദഗതി കമ്മിറ്റിയെയും തിരഞ്ഞെടുക്കുന്നതുമായിരിക്കും. അസ്സോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചര്‍ച്ചയില്‍ വരുന്നതിനും തടസ്സം ഉണ്ടായിരിക്കുന്നതല്ല.

ഈ പൊതുയോഗത്തിലേക്ക് ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ എല്ലാ അംഗങ്ങളെയും പ്രസിഡന്റും മറ്റു ഭാരവാഹികളും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]