“പ്രധാനമന്ത്രിപദം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല; ലക്ഷ്യം എന്‍ഡിഎയെ പുറത്താക്കല്‍”- കോണ്‍ഗ്രസ്

cong

പാറ്റ്‌ന: പ്രധാനമന്ത്രിപദം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്താതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ഏതു തരത്തിലുള്ള സഖ്യത്തിനും തയ്യാറാണെന്ന് കോണ്‍ഗ്രസ്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും പാറ്റ്‌നയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായാല്‍ നേതൃത്വം ഏറ്റെടുക്കുന്നതിന് തയ്യാറാണെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

എന്നാല്‍, മെയ് 23ന് ശേഷം കോണ്‍ഗ്രസിനെ പ്രതിപക്ഷ പാര്‍ട്ടിയെന്ന് വിളിക്കേണ്ടിവരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.130 കോടി ജനങ്ങളുടെ തീരുമാനം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നിയമനരീതി പുനഃപരിശോധിക്കണം. ജനാധിപത്യത്തിന്റെ മുന്നോട്ട് പോക്കിന് മാറ്റം അനിവാര്യമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തിന് താല്‍പ്പര്യമുള്ളവരെ മാത്രം നിയമിക്കുന്നതിനോട് യോജിപ്പില്ല. അധികാരത്തിലെത്തിയാല്‍ നിയമനരീതി പുനഃപരിശോധിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment