നെയ്യാറ്റിന്‍കര ആത്മഹത്യ; മന്ത്രവാദിയെ ഇന്ന് കസ്റ്റഡിയിലെടുക്കും

neyyattinkara-suicide.1.209135അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് ചന്ദ്രന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും കഴിഞ്ഞാഴ്ച വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നും ചന്ദ്രന്‍ പോലീസിനോട് പറഞ്ഞു. മന്ത്രവാദത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞ ചന്ദ്രന്‍ കൂടുതല്‍ ചോദ്യം ചെയ്യലിനിടെ എല്ലാം സമ്മതിച്ചു. കഴിഞ്ഞാഴ്ചയും വീട്ടില്‍ മന്ത്രവാദം നടന്നെന്ന് ചന്ദ്രന്‍ പറഞ്ഞു. വസ്തുവില്‍പ്പനയെ ചൊല്ലി തര്‍ക്കം നടന്നുവെന്നും ചന്ദ്രന്‍ മൊഴി നല്‍കി.

neyyattinkaraഅതേസമയം ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പോലീസ്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുമെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. നിലവില്‍ ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ആത്മഹത്യയില്‍ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.

Neyyattinkara-Suicide-arrestമരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ചുമരില്‍ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആല്‍ത്തറയില്‍ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു.

Suicidekerala12

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News