Flash News

ഇന്നത്തെ നക്ഷത്ര ഫലം (16 മെയ് 2019)

May 16, 2019

astrology_symbolഅശ്വതി : ഗൃഹപ്രവേശനച്ചടങ്ങ് നിര്‍വഹിക്കും. കുടുംബസമേതം വിനോദയാത്രപുറപ്പെടും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

ഭരണി : മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. ഗൃഹനിര്‍മാണത്തിനുളള ഭൂമിവാങ്ങും. ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

കാര്‍ത്തിക : സന്താനസംരക്ഷണത്താല്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ സാധിക്കും. വിദേശബന്ധമുള്ള വിപണന വിതരണ മേഖലകള്‍ പുനരാരംഭിക്കാൻ അവസരമുണ്ടാകും.

രോഹിണി : വിതരണമേഖല വിപുലീകരിക്കാൻ തീരുമാനിക്കും. അശ്രാന്ത പരിശ്രമത്താല്‍ മികവു പ്രകടിപ്പിക്കാൻ സാധിക്കും. അതിഥികള്‍ വിരുന്നുവരും.

മകയിരം : ബന്ധുഗൃഹത്തിലെ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. മാതാപിതാക്കളുടെ ആവശ്യത്താല്‍ യാത്രമാറ്റിവെക്കും. പൂര്‍വിക സ്വത്ത് ഭാഗത്തില്‍ ലഭിക്കും.

തിരുവാതിര : സൂക്ഷ്മതയോടുകൂടിയ സമീപനങ്ങളാല്‍ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കും. സജ്ജനസംസര്‍ഗത്താല്‍ സല്‍ക്കര്‍മപ്രവണത വര്‍ധിക്കും.

പുണര്‍തം : ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളില്‍ അംഗീകാരം നേടും. മേലധികാരി യുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതായി വരും. സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

പൂയ്യം : ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വസ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

ആയില്യം : യുക്തിയുക്തമായ തീരുമാനവും പ്രവര്‍ത്തനങ്ങളും പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ ഉപകരിക്കും. സഹോദരങ്ങളുടെ നിര്‍ബന്ധത്താല്‍ പൂര്‍വിക സ്വത്ത് ഭാഗം വെക്കാൻ സമ്മതം നല്‍കും.

മകം : അപ്രതീക്ഷിതമായി ബന്ധുക്കളോടൊപ്പം ആരാധനാലയദര്‍ശനം നടത്തുവാനിടവരും. ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പരിധിയില്‍ കവിഞ്ഞ് അന്യരുമായുള്ള ആത്മബന്ധത്തില്‍ നിന്നും അബദ്ധം വന്നു ചേരും.

പൂരം : കലാകായികരംഗങ്ങളില്‍ പരിശീലനം പുനരാരംഭിക്കും. പ്രവര്‍ത്തനമേഖലകളിലുള്ള അപാകതകള്‍ പരിഹരിക്കും. നിര്‍ബന്ധനിയന്ത്രണത്താല്‍ സാമ്പത്തികവരുമാനം വര്‍ധിക്കും.

ഉത്രം : ഭാവനകള്‍ യാഥാര്‍ഥ്യമാകും. കര്‍ത്തവ്യബോധം വര്‍ധിക്കും. ഉല്ലാസയാത്ര പുറപ്പെടും. ചര്‍ച്ചകള്‍ വിജയിക്കും.

അത്തം : വിജ്ഞാനം ആര്‍ജ്ജിക്കാൻ അവസരമുണ്ടാകും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. പുതിയ തലമുറക്കാരുടെ ആഹ്ലാദത്തില്‍ പങ്കുചേരും

ചിത്ര : അര്‍ഹമായ പിതൃസ്വത്ത് ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തില്‍ ചേരും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും.

ചോതി : വിമര്‍ശനങ്ങള്‍ കേള്‍ക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാൻ സാധിക്കും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും.

വിശാഖം : അവ്യക്തമായപണമിടപാടില്‍നിന്നും പിന്മാറുകയാണു നല്ലത്. ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും. അവധിയാണെങ്കിലും ജോലിചെയ്യേണ്ടിവരും.

അനിഴം : അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. അനാവശ്യകാര്യങ്ങള്‍ ചിന്തിക്കുന്ന പ്രവണത ഒഴിവാക്കണം.

തൃക്കേട്ട : ബന്ധുഗൃത്തിലേക്ക് വിരുന്നുപോകും. മത്സരരംഗങ്ങളില്‍ വിജയിക്കും. ആഹ്ലാദം പങ്കുവെക്കും. ചര്‍ച്ചയില്‍ ആവശ്യമായ കാര്യങ്ങള്‍ അവതരിപ്പിക്കും.

മൂലം : സര്‍വര്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കാൻ സാധിക്കും. ദീര്‍ഘ വീക്ഷണത്തോടു കൂടിയ പദ്ധതികള്‍ക്കു രൂപകല്പന തയ്യാറാകും.

പൂരാടം : പ്രതീക്ഷിച്ച സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഔദ്യോഗികതലത്തില്‍ വന്നു ചേരും. വിദേശയാത്രാനുമതി ലഭിക്കും. സന്ധിസംഭാഷണത്തില്‍ വിജയിക്കും.

ഉത്രാടം : ആഗ്രഹസാഫല്യമുണ്ടാകും. പദ്ധതികള്‍ക്ക് അനുമതിലഭിക്കും. പ്രവര്‍ത്തന രംഗം മെച്ചപ്പെടും. ജീവിതപങ്കാളിയുടെ ആശയങ്ങളും ആവശ്യങ്ങളും യാഥാര്‍ഥ്യമാകും.

തിരുവോണം : അവസരങ്ങള്‍ പരമാവധിപ്രയോജനപ്പെടുത്തും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുളള അനുമതിലഭിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

അവിട്ടം : പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ സാധിപ്പിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

ചതയം : ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതഗതിയില്‍ അനുക്രമമായ പരിവര്‍ത്തനങ്ങള്‍ കണ്ടുതുടങ്ങും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള ആത്മധൈര്യമുണ്ടാകും.

പൂരോരുട്ടാതി : പൂര്‍വികസ്വത്തില്‍ ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പി ക്കാൻ തയ്യാറാകും.

ഉത്രട്ടാതി : അസൂയാലുക്കളുടെ ദുഷ്പ്രചരണം മനസിന് അസ്വസ്ഥതയുണ്ടാക്കും. പുതിയ തൊഴിലവസരങ്ങള്‍ വന്നു ചേരും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.

രേവതി : സമന്വയസമീപനം സര്‍വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. അസാധ്യമെന്ന് തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top