Flash News

ടെക്‌നോളജി ബിസിനസ് അനായസമാക്കുന്നു : ഷഫീഖ് കബീര്‍

May 16, 2019

QBCD 2019 RELEASED (2)

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിമൂന്നാമത് പതിപ്പ് വി സെര്‍വ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെന്നി ആന്റണിക്ക് ആദ്യപ്രതി നല്‍കി അസീം ടെക്‌നോളജീസ് ഫൗണ്ടര്‍ & സി.ഇ.ഒ ഷഫീഖ് കബീര്‍ പ്രകാശനം ചെയ്യുന്നു

ദോഹ: ടെക്‌നോളജി ബിസിനസ് അനായസമാക്കുമെന്നും ഇടപാടുകളുടെ കാര്യക്ഷമമായ നിര്‍വ്വഹണത്തിന് ടെക്‌നോളജി എങ്ങിനെ പ്രയോജനപ്പെടുന്നു എന്നതാണ് പ്രധാനമെന്നും അസീം ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ഷഫീഖ് കബീര്‍ അഭിപ്രായപ്പെട്ടു. ദോഹ ഹോളി ഡോ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 13ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ബിസിനസിന്റെ വിവിധ വശങ്ങളെ സുതാര്യവും കാര്യക്ഷമവുമാക്കിയത് അന്താരാഷ്ട്രടിസ്ഥാനത്തില്‍ തന്നെ ബിസിനസ് രംഗത്ത് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ക്ലൗഡ് ടെക്‌നോളജിയുടെ അനന്ത സാധ്യതകള്‍ ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന വമ്പിച്ച മുന്നേറ്റം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് അസീം ടെക്‌നോളജി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊഫഷണല്‍ വെബ്‌സൈറ്റുകളും ഈ മെയില്‍ വിലാസവും പലപ്പോഴും സ്ഥാപനങ്ങളുടെ ആധികാരികതയും വിശ്വസ്തതയും ബോധ്യപ്പെടുത്താന്‍ സഹായകരമാണ്. ബിസിനസ് കാര്‍ഡ് ഡയറക്ടറിയും അസീം ടെക്‌നോളജീസും കൈ കോര്‍ക്കുന്നത് ഈ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

QBCD 2019 RELEASED (1)വി സെര്‍വ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെന്നി ആന്റണി ആദ്യ പ്രതി ഏറ്റുവാങ്ങി. ഓണ്‍ലൈന്‍ പതിപ്പ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ബാലകൃഷ്ണന്‍ പിരാത്തപ്പനും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സ്റ്റാര്‍ കിച്ചണ്‍ എക്യൂപ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ സലാമും ഉദ്ഘാടനം ചെയ്തു. അക്കോണ്‍ വെന്‍ച്വോഴ്‌സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, ടീ ടൈം ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് ശിബിലി, ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപടത്ത്, റയ്യാന്‍ മിനറല്‍ വാട്ടര്‍ കമ്പനി ട്രേഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ ശ്രീകുമാര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫിനാന്‍സ് ഓഫീസര്‍ റുവാന്‍ ഫെര്‍നാണ്ടോ എന്നിവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും കൂടുതല്‍ പുതുമകളോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 12 വര്‍ഷത്തിലധികമായി സ്മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.

ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണിക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓണ്‍ലൈനില്‍ www.qatarcontact.com എന്ന വിലാസത്തിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ QBCD എന്ന വിലാസത്തിലും ലഭ്യമാണ്.

വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ്, ബിസ്‌ഗേറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അവാര്‍ഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്. യു.കെ ആസ്ഥാനമായുള്ള മിയ മാര്‍ക്കറ്റ് മാഗസിന്റെ 2017 ലെ ജി.സി.സിയിലെ മികച്ച ഇന്റര്‍നാഷണല്‍ മീഡിയ മാര്‍ക്കറ്റ്, ഖത്തറിലെ മികച്ച അഡൈ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനി എന്നീ രണ്ട് അവാര്‍ഡുകള്‍ ലഭിച്ച് ഏക കമ്പനി കൂടിയാണ് മീഡിയപ്‌ളസ്. ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉള്‍പ്പെടെയുള്ള മീഡിയപ്‌ളസിന്റെ പ്രസിദ്ധീകരണങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.

ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, പ്രൊജക്റ്റ് മാനേജര്‍ ഫൗസിയ അക്ബര്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്മാന്‍ ടി, ജോജിന്‍ മാത്യു, സൈദലവി അണ്ടേക്കാട്, ശരണ്‍ എസ് സുകു, യാസിര്‍ ടി.പി.എം, ഖാജാ ഹുസൈന്‍, നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top