നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മാനസിക പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ലേഖ മരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം വരുമെന്ന് ഭര്‍തൃമാതാവ് കൃഷ്ണമ്മ പറഞ്ഞിരുന്നതായി ലേഖയുടെ നോട്ടുബുക്കില്‍ നിന്നും പൊലീസിന് വ്യക്തമായി.
ഇന്നലെയാണ് മരണം നടന്ന വീട്ടില്‍ നിന്നും പൊലീസ് ലേഖയുടെ നോട്ടുബുക്ക് കണ്ടെടുത്ത്. ഇതില്‍ കുടുംബ വഴക്കിനെക്കുറിച്ചും മാനസിക പീഡനത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ലേഖയുടെ മരണം കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കുമെന്ന കൃഷ്ണമ്മയുടെ കുറ്റപ്പെടുത്തല്‍ കേട്ടിട്ടും ഭര്‍ത്താവ് ചന്ദ്രന് ഒന്നും പറയാതിരുന്നത് തനിക്ക് മനോവിഷമമുണ്ടാക്കിയെന്ന് നോട്ടുബുക്കില്‍ രേഖ എഴുതിയിട്ടുണ്ട്. ഭര്‍ത്താവ് കടം വീട്ടാന്‍ ശ്രമിക്കാത്തത് തന്റെ മകളുടെ എംബിബിഎസ് എന്ന ആഗ്രഹം ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നതായും രേഖ എഴുതിയിട്ടുണ്ട്. കുടുംബ വഴക്കുമൂലം വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളില്‍ തന്നെ ലേഖ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസിന് കുറിപ്പില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കൃഷ്ണമ്മയ്ക്കും ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യ എന്ന നിലയില്‍ കേസ് ശക്തമാക്കാനാണിത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news