ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ഘാതകന് നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയാക്കി പ്രഗ്യാ സിംഗ് താക്കൂര്‍ നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ഗോഡ്സെ കൊലയാളിയാണെന്നും അയാളെ മഹത്വത്കരിക്കുന്നത് രാജ്യസ്നേഹമല്ലെന്നും പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മാപ്പുപറയണമെന്നും പ്രഗ്യ സിംഗിന്റെ എതിരാളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദ്വിഗ്വിജയ് സിംഗ് പറഞ്ഞു.
എന്നാല്‍ പൊതുമധ്യത്തില്‍ പ്രഗ്യാ സിംഗ് താക്കൂര്‍ മാപ്പുപറയണമെന്നും ഈ വിഷയത്തില്‍ ബി.ജെ.പി നിലപാട് വ്യക്തമാണമെന്നും ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെങ്കില്‍ രാഷ്ട്രപിതാവായ ഗാന്ധി ദേശവിരുദ്ധനാമോയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ചോദിച്ചു. ബി.ജെ.പി ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകായണെന്നും അതിന്റെ ഭാഗമായിട്ടാണ് ഗാന്ധിയെ അപമാനിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമിത് ഷായും മോദിയും നയിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ മനസ്സിലായെന്ന് എന്‍.സി.പി പറഞ്ഞു. പ്രസ്താവനയെ അപലപിച്ച് ജി.വി.എല്‍ നരസിംഹ റാവുവും രംഗത്തെത്തി. പാര്‍ട്ടി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാവു പറഞ്ഞു.
അതേസമയം പ്രഗ്യാ സിംഗ് സമ്മര്‍ദ്ദത്തിനൊടുവില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നിലപാടാണ് തന്റെ നിലപാടെന്നും തന്റെ പാര്‍ട്ടിയെ വിശ്വസിക്കുന്നുവെന്നും അതുകൊണ്ട് പാര്‍ട്ടിയുടെ ആശയങ്ങളാണ് തനിക്കുമുള്ളതെന്നും പ്രഗ്യ സിംഗ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഘടകത്തിനോടായിരുന്നു പ്രഗ്യാ മാപ്പ് പറഞ്ഞത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news