പിയര്‍ലാന്‍ഡ് സെന്‍റ് മേരീസ് ദേവാലയത്തില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു

Newsimg1_69534269ഹൂസ്റ്റണ്‍: പിയര്‍ലാന്‍ഡ് സെന്‍റ് മേരീസ് ദേവാലയത്തില്‍ എസ്എം സി സി യും ഗള്‍ഫ് കോസ്റ്റ് റീജിയണല്‍ ബ്ലഡ് സെന്‍ററും സംയുക്തമായി സഹകരിച്ചു രക്തദാന പരിപാടി സംഘടിപ്പിച്ചു. പള്ളിയങ്കണത്തില്‍ മദേഴ്‌സ് ഡേ ദിനത്തില്‍ നടന്ന ചടങ്ങില്‍ വളരെയധികം പേര്‍ പങ്കെടുക്കുകയും രക്തദാനം നടത്തുകയും ചെയ്തു.

പരിപാടികള്‍ക്ക് ഇടവക വികാരി ഫാ. റൂബന്‍ താന്നിക്കല്‍, എസ്എംസിസി പ്രസിഡന്റ് ജേക്കബ് തെരുവത്ത്, സെക്രട്ടറി ഡേവിഡ് കുര്യന്‍, എസ്എംസിസി പ്രവര്‍ത്തകര്‍, ഇടവക ട്രസ്റ്റിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വേദന അനുഭവിക്കുന്ന നൂറു കണക്കിന് രോഗികള്‍ക്ക് ഈ രക്തദാനം ഒരു ആശ്വാസമാവട്ടെ അതിനു വേണ്ടി ഇനിയും ഇതുപോലെയുള്ള ഉപകാരങ്ങളും ദാനങ്ങളും നല്‍കി അശരണരേയും നമ്മുടെ സമൂഹത്തിലെ വേദന അനുഭവിക്കുന്നവരേയും ജീവിതത്തിലേക്കു് തിരിച്ചു കൊണ്ടുവരാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഇനിയും നിര്‍ലോഭം ഉണ്ടാവേണം എന്ന് ഫാദര്‍ റൂബന്‍ താന്നിക്കല്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Newsimg2_14621244 Newsimg3_33841944

Print Friendly, PDF & Email

Related News

Leave a Comment