
1 First Prize – Sunny Mundaplackil, Alexander Kochupurackal & Joy Vadayar
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് എല്ലാ വര്‍ഷവും നടത്തി വരാറുള്ള 56 ചീട്ടുകളി മത്സരം ഈ വര്‍ഷം മെയ് 12(ഞായര്‍), 15 (ബുധന്‍) എന്നീ രണ്ടു ദിവസങ്ങളായി സി.എം.സി. ഹാളില്‍ വെച്ച് നടത്തി.
ഒന്നാം സ്ഥാനം നേടിയ സണ്ണി മുണ്ടപ്ലാക്കില്‍, അലക്സാണ്ടര്‍ കൊച്ചു പുരയ്ക്കല്‍, ജോയി വടയാര്‍ എന്നിവര്‍ക്ക് ജോസ് മുല്ലപ്പള്ളി സ്പോണ്സര് ചെയ്ത കുര്യന് മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടിയ ബെന്നി ജോര്‍ജ്, ഡോമി റാത്തപ്പള്ളിയില്‍, സജി റാത്തപ്പള്ളിയില്‍ എന്നിവര്‍ക്ക് ജിബി കൊല്ലപ്പള്ളി സ്പോണ്സര് ചെയ്ത കെ.ക. തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്കി.
ചീട്ടുകളി മത്സര ചെയര്മാന് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, കോര്‍ഡിനേറ്റേഴ്സ് ഫിലിപ്പ് പുത്തന്‍ പുര, ജോര്‍ജ് പുതുശ്ശേരി എന്നിവര്‍ക്കും സന്തോഷ് കുര്യന് പങ്കെടുത്ത മറ്റ് എല്ലാ ടീമംഗങ്ങള്‍ക്കും പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടന്‍ സെക്രട്ടറി ജോഷി വള്ളിക്കളം ജോ.സെക്രട്ടറി സാബു കട്ടപ്പുറം എന്നിവര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

2 Second Prize – Benny George, Domy Rathappillil, Saji Rathappillil

3 Card Games
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply