ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Untitled-1ഷിക്കോഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസണ്‍ വിഭാഗം, അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടി. പ്രസ്തുത യോഗത്തില്‍ വച്ച് സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോസഫ് നെല്ലുവേലി. കോര്‍ഡിനേറ്റര്‍മാരായി ജോര്‍ജ് പുതുശ്ശേരി, ഡോ.ജെയിംസ് മാത്യു, പി.ഓ.ഫിലിപ്പ്, മേരി മെത്തിപ്പാറ, അഡ്വ. ജോണ്‍ വര്‍ഗീസ്, ജേക്കബ് ചിറയത്ത്, ജോണ്‍ ഇലക്കാട്, ഡോ.മാത്യു കോശി എന്നിവരെയും തിരഞ്ഞെടുത്തു.

സീനിയര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്രൂസ്, ലൈബറി, കാര്‍ഡ് ഗെയിംസ്, ഡിബേറ്റ് തുടങ്ങിയ വിവിധ തുടങ്ങിയ വിവിധ മാനസികോല്ലാസ പരിപാടികള്‍ നടത്തുന്നതിനും
തീരുമാനമായി.

സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മുന്‍ പ്രസിഡന്റുമാരായ സണ്ണി വള്ളിക്കളം, റ്റോമി അമ്പേനാട് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment