Flash News

സര്‍ഫാസിയുടെ മറവില്‍ ഭൂമാഫിയകള്‍ കര്‍ഷകഭൂമി തട്ടിയെടുക്കുന്നു: ഇന്‍ഫാം

May 17, 2019 , ഇന്‍ഫാം

Titleകൊച്ചി: സര്‍ഫാസി നിയമത്തിന്റെ മറവിലും റവന്യൂ രേഖകളില്‍ കൃത്രിമം കാട്ടിയും ബാങ്കുകളും റവന്യൂ വകുപ്പും ഭൂമാഫിയകളും ചേര്‍ന്ന് കര്‍ഷകഭൂമി തട്ടിയെടുക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

ദേശസാല്‍കൃതബാങ്കുകളിലേയും റവന്യൂ വനം ഡിപ്പാര്‍ട്ടുമെന്റുകളിലെയും ഉദ്യോഗസ്ഥരും ക്വാറി ഖനന ഭൂമാഫിയകളും ഒത്തുചേര്‍ന്നുള്ള വന്‍ സംഘം സംസ്ഥാനത്തുടനീളം കര്‍ഷകഭൂമി കയ്യേറുമ്പോള്‍ അന്വേഷണവും നടപടികളുമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്താശചെയ്യുന്നത് ഭരണവൈകല്യമാണ് സൂചിപ്പിക്കുന്നത്. കോടതിവിധിയും കൃത്യമായ രേഖകളുമുണ്ടായിട്ടും ഭൂമാഫിയ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാന്‍ വയനാട് കളക്‌ട്രേറ്റിനു മുമ്പില്‍ കര്‍ഷകനായ ജെയിംസ് നടത്തുന്ന സത്യാഗ്രഹം 1200 ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടികളെടുക്കാത്തത് ഭൂമാഫിയകളുടെ ഇടപെടലാണ്.

ബാങ്ക് വായ്പകളിന്മേല്‍ 2018 ഒക്‌ടോബര്‍ 12 മുതല്‍ ഒരു വര്‍ഷത്തേയ്ക്കുള്ള മോറട്ടോറിയം ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ ജപ്തിനടപടികള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണ്. ദേശസാല്‍കൃതബാങ്കുകളുടെ സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നുള്ള സര്‍ക്കാര്‍ പ്രസ്താവന നിരുത്തരവാദിത്വപരമാണ്. കിടപ്പാടങ്ങള്‍ ജപ്തിചെയ്ത് ജനങ്ങളെ തെരുവിലേയ്ക്കിറക്കി വിടരുതെന്നുള്ള മാനുഷികപരിഗണനയും നിര്‍ദ്ദേശവും അവഗണിച്ച് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുവാന്‍ ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ തയ്യാറാകണം. മോറട്ടോറിയം കാലയളവില്‍തന്നെ 32 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത് ബാങ്കുകളുടെ ജപ്തിഭീഷണി മൂലമാണ്.

ആത്മഹത്യ ചെയ്തതുകൊണ്ട് വായ്പാ ഈടിന്മേലുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഇടപെടലിന് അയവുവരുകയില്ല. പ്രളയദുരന്തവും വിലത്തകര്‍ച്ചയും കടക്കെണിയും മൂലം ജീവിതം വഴിമുട്ടുമ്പോള്‍ ഭീഷണിയല്ല, തിരിച്ചടവിനുള്ള സാവകാശമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മോറട്ടോറിയം സംബന്ധിച്ച് 2019 മാര്‍ച്ച് 5ലെ മന്ത്രിസഭാതീരുമാനവും അട്ടിമറിച്ചത് ഈ മാഫിയകളുടെ പിന്‍ബലത്തിലാണ്. ചെറുകിട കര്‍ഷകരുള്‍പ്പെടെ 5 ലക്ഷത്തില്‍ താഴെ വായ്പ കുടിശിഖയുള്ള ജനവിഭാഗത്തിന്റെ തിരിച്ചടവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും ഇതിനായി പ്രകടനപത്രിക ഇറക്കി അധികാരത്തിലിരിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top