മലേഗാവ് സ്‌ഫോടനം: പ്രജ്ഞാ സിങ് ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് എന്‍.ഐ.എ കോടതി

sing_2മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് താക്കൂര്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് മുംബൈയിലെ എന്‍.ഐ.എ കോടതി.

ലഫ്. കേണല്‍ പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നാണ് നിര്‍ദേശം. കേസ് നടപടികളില്‍ പ്രതികളുടെ അസാന്നിധ്യം ഉണ്ടാകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. 20-ാം തീയതിയാണ് കേസില്‍ അടുത്ത വാദം.

മലേഗാവ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 100-ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രജ്ഞാ സിങ് താക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. കേസില്‍ പ്രജ്ഞയുള്‍പ്പെടെ ഏഴ് പ്രധാന പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കോടതി തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.

2008 സെപ്റ്റംബര്‍ 29-നായിരുന്നു സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന അതേ വര്‍ഷം തന്നെ പ്രജ്ഞ സിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment