കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി മദേഴ്‌സ് ഡേ ആഘോഷങ്ങളും ഡിന്നര്‍നെറ്റും മെയ് 19 ന്

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) മദേഴ്‌സ് ഡേ ആഘോഷങ്ങളും ഡിന്നര്‍ നെറ്റും 2019 മെയ് 19 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി മദേഴ്‌സ് ഡേ സെലിബ്രേഷന്‍സ്, ഗ്രാന്‍ഡ് മദേഴ്‌സ് റെക്കഗ്‌നിഷന്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകുന്നു,

പ്രമുഖ നര്‍ത്തകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ന്യൂ ജേഴ്‌സിയിലെ പ്രമുഖ സ്കൂള്‍ ഓഫ് ആര്‍ട്‌സുകളുടെ സംഗമ വേദിയാകും കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍, നൃത്യ നൃത്യങ്ങള്‍, മ്യൂസിക്കല്‍ നൈറ്റ് കൂടാതെ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും വേണ്ടി കലാമത്സരങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളും ആഘോഷങ്ങള്‍ക്ക് നിറമേകും.

എല്ലാ വിഭാഗങ്ങളിലുമുള്ള മത്സരങ്ങള്‍, ടോക്ക് ഷോകള്‍ തുടങ്ങി ഒരു ഫുള്‍ പാക്ക് എന്റര്‍ടൈന്‍മെന്റ് ആണ് തങ്ങള്‍ അതിഥികള്‍ക്ക് വേണ്ടി ഒരുക്കുന്നതെന്ന് പ്രസിഡന്റ് ജയന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ വിജേഷ് കാരാട്ട്, കോഓര്‍ഡിനേറ്റര്‍ പ്രീത വീട്ടില്‍ എന്നിവര്‍ അറിയിച്ചു. ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ ജോര്‍ജ്, അജിത് പ്രഭാകര്‍ (ചാരിറ്റി അഫയേഴ്‌സ്), ടോം നെറ്റിക്കാടന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), പ്രിന്‍സി ജോണ്‍ (യൂത്ത് അഫയേഴ്‌സ്), ജെയിംസ് ജോര്‍ജ്, മനോജ് ഫ്രാന്‍സിസ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന് റോയ് മാത്യുവും, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയ ജയ് കുളമ്പില്‍, ജോണ്‍ വര്‍ഗീസ് , സണ്ണി വാളിയാപ്ലാക്കല്‍, സോഫി വില്‍സണ്‍, റെജിമോന്‍ എബ്രഹാം, അലക്‌സ് മാത്യു, തുടങ്ങി എല്ലാവരും ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പിന്നണിയിലുണ്ട്,

നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രി ടിക്കറ്റുകള്‍ക്കും: ജയന്‍ ജോസഫ് (908) 4002635, ബൈജു വര്‍ഗീസ് 914 349 1559, വിജേഷ് കാരാട്ട് 540 604 6287.

For More Details Visit: www.kanj.org

KANJ Mothers day may 19th

Print Friendly, PDF & Email

Related News

Leave a Comment