Flash News

മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം

May 20, 2019

8ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന തീര്‍ത്ഥയാത്ര വിവാദമാകുന്നു. ഇന്നലെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തുകയും പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഗുഹയില്‍ ധ്യാനിക്കുകയും ചെയ്ത മോദി ഇന്ന് രാവിലെ ബദരീനാഥിലേക്ക് പോവുകയാണ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ഘട്ടത്തിലും വോട്ടെടുപ്പിന്റെ സമയത്തും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ മോദി നടത്തുന്ന ഈ യാത്രകള്‍ വിമര്‍ശനത്തിനിടയാക്കുകയാണ്.

കേദര്‍നാഥില്‍ ധ്യാനിക്കാനായി എത്തിയ മോദിയ്ക്ക് റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹിമാലയത്തില്‍ 11,700 അടി ഉയരത്തില്‍ കേദര്‍നാഥ് ക്ഷേത്രത്തിനടുത്ത് അടുത്തിടെ മാത്രം പണി കഴിപ്പിച്ച പ്രത്യേക സൗകര്യങ്ങളോട് കൂടിയ ഗുഹയിലാണ് മോദി ഇന്നലെ ധ്യാനത്തിനിരുന്നത്. മോദി ധ്യാനിക്കുന്നത് പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നു.

വൈദ്യുതി കണക്ഷന്‍ ഉള്ള ഗുഹയാണിത്. ഉള്‍വശം ചൂടുപിടിപ്പിക്കാനുള്ള ഹീറ്റര്‍, ബെഡ്, കുളിക്കാനുള്ള പ്രത്യേക സ്ഥലം, അറ്റാച്ച്ഡ് ടോയ്‌ലറ്റ്, വെള്ളം ചൂടാക്കാനുള്ള ഇലക്ട്രിക് ഗീസര്‍ എന്നിവയൊക്കെ ഗുഹയില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക ഫോണ്‍ കണക്ഷനും ഗുഹയിലുണ്ട്. ഇതിന് പുറമേ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി ഗുഹയ്ക്കടുത്ത് രണ്ട് ടെന്റുകളും തയ്യാറാക്കിയിരുന്നു.

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള യാതൊരു പരിപാടിയും പാടില്ലെന്നാണ്. എന്നാല്‍ മോദിയുടെ ക്ഷേത്രദര്‍ശനങ്ങള്‍ വഴി ഇതൊക്കെ ലംഘിക്കപ്പെടുകയാണ്. മതപരമായ കാര്യങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതും ചട്ടലംഘനമാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ബംഗാൡലെയും ഹിമാചല്‍ പ്രദേശിലെയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോന്ന തരത്തിലുള്ളതാണ് മോദിയുടെ വസ്ത്രധരണവും. രവീന്ദ്രനാഥ ടാഗോര്‍ ധരിച്ച് പ്രശസ്തമായ ജൊബ്ബ എന്ന നീണ്ട അയഞ്ഞ ചാര നിറത്തിലുള്ള ഒറ്റക്കുപ്പായമാണ് തീര്‍ത്ഥയാത്രയില്‍ മോദി ധരിച്ചിരിക്കുന്നത്. ഇതിനെ ചുറ്റിയിരിക്കുന്ന കാവി നിറത്തിലുള്ള തുണി സ്വാമി വിവേകാനന്ദനെ ഓര്‍മ്മിപ്പിക്കുന്നതുമാണ്. രണ്ട് പേരും ബംഗാളില്‍ നിന്നുള്ളവരായതിനാല്‍ ഇവിടെ വോട്ടെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലുള്ളവരെ ആകര്‍ഷിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നാണ് ആരോപണം. മോദി ധരിച്ചിരിക്കുന്നത് പ്രശസ്തമായ ഹിമാചലി തൊപ്പിയാണ്. ഈ തൊപ്പി ധരിച്ചതിലൂടെ വോട്ടെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ നാല് മണ്ഡലങ്ങളിലുള്ളവരെ സ്വാധീനിക്കാനും മോദി ശ്രമിക്കുന്നു.

കള്ള ലാമയുടെ ഫാഷന്‍ ഷോ’; മോദിയുടെ ഗുഹാധ്യാനത്തെ പരിഹസിച്ച് പ്രകാശ് രാജ്

modi-prakash-rajകേദര്‍നാഥിലെ ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം രുദ്രഗുഹയില്‍ ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി നടന്‍ പ്രകാശ് രാജ്. മോദി നുണയനായ ലാമയാണെന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. ദലൈലാമ അഥവാ കള്ളനായ സന്യാസി എന്നാണ് മോദിയെ പ്രകാശ് രാജ് ഫേസ്ബുക്കില്‍ അഭിസംബോധന ചെയ്തത്.

ഒരു പേഴ്‌സ് പോലും സ്വന്തമായി ഇല്ലാത്തയാളാണെങ്കിലും ക്യാമറാസംഘത്തിനും ഫാഷന്‍ഷോയ്ക്കും കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ച പ്രകാശ് രാജ് ജസ്റ്റ് ആസ്‌ക്കിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം മോദി ധ്യാനത്തിലിരുന്ന വേളയിലും പ്രകാശ് രാജ് പരിഹാസംനിറഞ്ഞ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. റോള്‍ ക്യാമറ, ആക്ഷന്‍ എന്ന തലക്കെട്ടോടെയാണ് മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top