തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍

12000-1ഇറാഖിന്റെ കാര്യത്തില്‍ ലോക പോലീസ് കളിച്ച അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍. ഇറാന് മേല്‍ അമേരിക്കയുടെ ബോംബറുകള്‍ പറന്നാല്‍ തിരിച്ച് അമേരിക്കക്ക് പണി കിട്ടുമെന്നും തിരിച്ചടി ചോദിച്ചു വാങ്ങരുതെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത ഗള്‍ഫ് രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുപോലെയാണ് ഇറാന്റെ പ്രസ്താവന. കെട്ടുകഥകള്‍ മെനഞ്ഞ് ഇറാഖിനെ ആക്രമിച്ച് ആധിപത്യം സ്ഥാപിച്ച പോലെ നിസ്സാരമായിരിക്കില്ല ഇറാനു നേരെ ആക്രമണം നടത്തിയാലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇറാന്‍ പുറത്തുവിട്ട ഒരു വിഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണിപ്പോള്‍ ലോകരാഷ്ട്രങ്ങള്‍. അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാന്‍ ഡ്രോണ്‍ പകര്‍ത്തിയ വീഡിയോ ആയിരുന്നു അത്. എച്ച്ഡി മികവോടെയുള്ള വിഡിയോയാണ് ഇറാന്‍ പുറത്തുവിട്ടത്.

അമേരിക്കന്‍ പടക്കപ്പലുകളുടെ സമീപത്തുകൂടെ ചെറിയ വസ്തുക്കള്‍ പറന്നാല്‍പ്പോലും അറിയുന്ന അമേരിക്കന്‍ സൈന്യം ഇറാന്റെ ഡ്രോണ്‍ കണ്ടില്ലെന്നത് അവരുടെ കഴിവില്ലായ്മയും ഇറാന്റെ കഴിവുമാണ് ബോധ്യപ്പെടുത്തുന്നത്.

downloadകപ്പലില്‍ ലാന്‍ഡ് ചെയ്തിരിക്കുന്ന ഓരോ പോര്‍വിമാനത്തിന്റെയും പേര് പോലും ഇറാന്‍ പുറത്തുവിട്ട വിഡിയോയിലുണ്ട്. എന്തുകൊണ്ട് കപ്പലിലെ റഡാര്‍ ഇറാന്റെ ഡ്രോണ്‍ കണ്ടില്ല എന്ന ചോദ്യത്തിന് പ്രതിരോധ വിദഗ്ധര്‍ക്ക് പോലും വ്യക്തമായ മറുപടിയില്ല.അതേസമയം, സൗദിയുടെ എണ്ണകപ്പല്‍ ഇറാന്‍ തകര്‍ത്തെന്ന ആരോപണം തെളിയിക്കാന്‍ ഇതുവരെ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് കാരണമുണ്ടാക്കാനുള്ള കഴുകന്റെ തന്ത്രമായി മാത്രമേ ലോകം ഈ ആരോപണത്തേയും കാണുന്നൊള്ളു.

ഉത്തര കൊറിയയുടെ ചരക്കുകപ്പലുകള്‍ പിടിച്ചെടുത്ത അമേരിക്കന്‍ നടപടിയും പുതിയ പോര്‍മുഖം തുറക്കാന്‍ കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ നടപടിയെടുക്കണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെട്ടു കഴിഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുകയാണെന്നാണ് ഉത്തര കൊറിയയുടെ ആരോപണം.ചരക്കു കപ്പല്‍ പിടിച്ചെടുത്ത കാര്യം അമേരിക്ക തന്നെ ആയിരുന്നു പുറം ലോകത്തെ അറിയിച്ചിരുന്നത്.ഉപരോധം മറികടന്നെന്ന് ആരോപിച്ച് ഇന്തോനേഷ്യന്‍ തീരത്ത് നിന്നാണ് കപ്പല്‍ പിടിച്ചെടുത്തിരുന്നത്.

ഇറാന്‍ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു എന്ന് ആരോപിക്കുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയമാണ് ഈ പ്രവര്‍ത്തിയിലൂടെ പുറത്ത് വന്നത്. ഇറാന്‍ ഭരണകൂടത്തെ പോലെ പക്വമായ ഒരു പെരുമാറ്റം ഈ കമ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ നിന്നും അമേരിക്ക പ്രതീക്ഷിക്കരുത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മുന്‍പ് ട്രംപുമായി ചര്‍ച്ചക്ക് തയ്യാറായത് തന്നെ ചൈനയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment