റവ. ബൈജു മാര്‍ക്കോസിന് ഡോക്ടറേറ്റ്

getPhotoഷിക്കാഗോ: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ യുവ വൈദികരില്‍ വചന ധ്യാനത്തിലും പുസ്തക രചനയിലും ആത്മീയ ജീവിതചര്യയിലും മുന്നിട്ടു നില്‍ക്കുന്ന വ്യക്തിത്വമാണ് റവ.ബൈജു മാര്‍ക്കോസ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വിജയകരമായ പഠനത്തിനും, ഗവേഷണത്തിനും ഫലകരമായ പരിസമാപ്തി. ഷിക്കാഗോ ലൂഥറന്‍ സെമിനാരിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ റവ.ബൈജു മര്‍ക്കോസിന് മെയ് 19 ന് നടന്ന പ്രൗഢഗംഭീരമായ ഗ്രാജ്വേഷന്‍ ചടങ്ങില്‍ വെച്ച് ഡോക്ടറേറ്റ് ഡിഗ്രി നല്‍കി. ഷിക്കാഗോയിലെ സെന്റ് തോമസ് അപ്പോസ്‌തോലിക് ചര്‍ച്ചില്‍ വച്ച് നടന്ന ബിരുദ ദാന ചടങ്ങില്‍ ‘ഫിലോസഫി ഇന്‍ റിലീജയന്‍’ എന്ന വിഭാഗത്തില്‍ പി.എച്ച്.ഡി. കരസ്ഥമാക്കി. തിളക്കമാര്‍ന്ന വിജയത്തിലൂടെയാണ് റവ.ബൈജു മാര്‍ക്കോസ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.

getNewsImagesബിരുദദാന ചടങ്ങില്‍ ലൂഥറന്‍ സെമിനാരി പ്രസിഡന്റ് ഡോ.ജെയിംസ് നെയ്മന്‍ സ്വാഗതം ആശംസിച്ചു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ. ഐസക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ, ഷിക്കാഗോ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് ഡോ.സ്റ്റീഫന്‍ ജി. റേ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് ഡയോസിഷന്‍ എപ്പിസ്‌ക്കോപ്പ ബിരുദ ദാനം നടത്തി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നോര്‍ത്ത് അമേരിക്കയിലെ മാര്‍ത്തോമ്മാ സമൂഹത്തിനും, എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിനും ഏറെ സംഭാവനകള്‍ നല്‍കിയ റവ.ബൈജു മാര്‍ക്കോസിന്റെ നേട്ടത്തില്‍ സഭയൊട്ടാകയും ഷിക്കാഗോയിലെ ക്രൈസ്തവ സമൂഹവും സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നു. ബൈജു അച്ചന്റെ സഹധര്‍മ്മിണി സ്റ്റെഫി കൊച്ചമ്മയും ഷിക്കാഗോയില്‍ നിന്ന് മിനിസ്റ്റീരിയല്‍ സര്‍വ്വീസില്‍ മാസ്‌റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. ബൈജു അച്ചനും കുടുംബത്തിനും എല്ലാ ആശംസകളും അനുമോദനങ്ങളും നേര്‍ന്നു കൊള്ളുന്നു. ഷിക്കാഗോയില്‍ നിന്നും ഷിജി അലക്‌സ് അറിയിച്ചതാണിത്.

ബെന്നി പരിമണം

getNewsImages (1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News