ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി മെയ് 23 ന് ഡാളസ്സില്‍

IMG_2410ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും , ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്നു. മെയ് 23 ന് ഡാളസ്സില്‍ എത്തിച്ചേരുന്ന അദ്ദേഹം, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡി.സി., ന്യൂയോര്‍ക്ക്, അരിസോണ , ലോസാഞ്ചലസ്, ഫ്‌ലോറിഡ, കാനഡ എന്നിവടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതായിരിക്കും.

ശിവഗിരി മഠത്തിന്റെ ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖ, നോര്‍ത്ത് അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഡാളസ്സില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി വരികയാണ്. സെപ്റ്റംബര്‍ 17 വരെ സ്വാമിജി അമേരിക്കയില്‍ ഉണ്ടായിരിക്കും.

കേരളത്തിലെ അറിയപ്പെടുന്ന ആത്മീയാചാര്യനും, പ്രഭാഷകനും യോഗ ഗുരുവുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ സത്സംഗം സംഘടിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: സന്തോഷ് വിശ്വനാഥന്‍ 972 786 4026, മനോജ് തങ്കച്ചന്‍ 913 709 5193, ശ്രീനി പൊന്നച്ചന്‍ 480 274 3761.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment