“വിദേശ സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യും; പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്റ് മാതൃക”- മുഖ്യമന്ത്രി

pina_7തിരുവനന്തപുരം: വിദേശ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ആ മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ പുനര്‍നിര്‍മ്മാണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ നൂതന വിദ്യകള്‍ പരീക്ഷിക്കാനുള്ള രീതിയെക്കുറിച്ചും കയറ്റുമതിയെക്കുറിച്ചും വിദേശ രാജ്യങ്ങളുമായി ചര്‍ച്ചചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കോ ടൂറിസം കൂടുതല്‍ വിപൂലീകരിക്കാന്‍ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തും. കേന്ദ്ര കൃഷിമന്ത്രാലയവുമായി ബന്ധപ്പെടാന്‍ സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജല, കാര്‍ഷിക, സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വന്‍ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment