കെ എച്ച് എന്‍ എ: അജിത്ത് നായര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍

 

image11ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോര്‍ഡിനേറ്റര്‍ ആയി അജിത്ത് നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. കെ എച്ച് എന്‍ എ യുടെ ഡയറക്ടര്‍ ബോര്‍ഡിലും, ട്രസ്റ്റി ബോര്‍ഡിലും പല തവണ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഈ കണ്‍വെന്‍ഷന് വളരെയധികം സഹായകമാകുമെന്ന് ഡോക്ടര്‍ രേഖ മേനോന്‍ പറഞ്ഞു.

കോട്ടയം സ്വദേശിയും, എം സി എ ബിരുദദാരിയുമായ അജിത്ത് നായര്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി അമേരിക്കയിലാണ്. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ അമ്പലത്തിന്റെ ഉപാധ്യക്ഷനും, മേയ് 9 മുതല്‍ 18 വരെ വിപുലമായ പരിപാടികളുമായി ആഘോഷിക്കപ്പെടുന്ന തിരുവുത്സവത്തിന്റെ മുഖ്യ സാരഥികളിലൊരാളുമാണ്. ഭാര്യ ശ്രീകല നായരോടും മക്കള്‍ ഗോപിക, ഗീതിക എന്നിവരോടൊപ്പം ഹൂസ്റ്റണിലാണ് താമസം.

2019 ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപക് തുടങ്ങി ഒട്ടനവധി പേര്‍ അതിഥികളായെത്തുന്ന കണ്‍വെന്‍ഷനില്‍ കലാസാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്കും, മുതിര്‍ന്നവര്‍ക്കും, ദമ്പതികള്‍ക്കുമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org സന്ദര്‍ശിക്കുക.

Print Friendly, PDF & Email

Related posts

Leave a Comment