ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 25 ന് ആഘോഷകരമായ ആദ്യ കുര്‍ബാന സ്വീകരണം

First Communion photos_1-1ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 25 ശനിയാഴ്ച 4 മണിക്കും നടത്തപ്പെടുന്നു.

ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ചെമ്മാച്ചേല്‍ ലൂക്സണിന്റേയും ഫെലിക്സിന്റെയും പുത്രി മില, ഇല്ലിമൂട്ടില്‍ മനീഷിന്‍റെയും ജോയ്സിന്‍റെയും പുത്രന്‍ അലക്സ്, കളപ്പുരയ്ക്കല്‍ കരോട്ട് ബിനുവിന്‍റെയും ജിന്‍സിയുടേയും പുത്രി അലീന, കാരിക്കാപറമ്പില്‍ സന്തോഷിന്റേയും സില്‍ബിയുടെയും പുത്രന്‍ ഷാന്‍, കല്ലടാന്തിയില്‍ ബോബിയുടെയും ഷെല്ലിയുടേയും പുത്രന്‍ നഥന്‍, കുന്നംകുളം ഷിബുവിന്റേയും ജിഷയുടേയും പുത്രന്‍ ഈത്തന്‍, കന്നാരത്തില്‍ സുനിലിന്റേയും റ്റിനുവിന്‍റെയും പുത്രന്‍ സ്റ്റീവ്, കാരപ്പള്ളില്‍ അജീഷിന്‍റെയും സല്‍വിയയുടേയും പുത്രന്‍ കെവിന്‍, കീഴങ്ങാട്ട് സിറിയക്കിന്റേയും കൊളീന്റേയും പുത്രന്‍ ഡാനിയേല്‍, കോഴംപ്ലാക്കില്‍ സ്റ്റാനിമോന്‍റെയും ആശയുടെയും പുത്രന്‍ ജെറമി, മണപ്പള്ളില്‍ ജിമ്മിയുടേയും ബിനിയുടേയും പുത്രി എയ്മി, മണപ്പള്ളില്‍ മാത്യുവിന്റേയും ആന്നിന്‍റെയും പുത്രി റെയ്ന, മങ്ങേട്ടെ പുളിക്കിയില്‍ ജോര്‍ജ്ജിന്‍റെയും ലിന്‍റ്റയുടേയും പുത്രി നിസ, മേലണ്ടശ്ശേരില്‍ സാജന്‍റെയും രെഞ്ചുവിന്‍റെയും പുത്രന്‍ സാമുവല്‍, മുളയാനിക്കല്‍ ഷിബുവിന്റേയും സുസ്മിതയുടേയും പുത്രന്‍ ജോസഫ്, നരമംഗലത്ത് സാജന്‍റെയും ജോസിയുടേയും പുത്രന്‍ ക്ലെമന്‍റ്, പടിഞ്ഞാറേല്‍ ജെയ്മോന്‍റെയും എല്‍സിയുടെയും പുത്രന്‍ നോബിള്‍, പടിഞ്ഞാത്ത് നിധിന്‍റെയും ബെന്‍സിയുടേയും പുത്രന്‍ ക്രിസ്റ്റിന്‍, പാറേട്ട് ജോജന്‍റെയും ജിനുവിന്റേയും പുത്രിമാരായ കെയ്റ, നോറ, പാറക്കാട്ട് സ്ലോബിയുടേയും സുനിതയുടേയും പുത്രന്‍ ജൂഡ്, പുത്തെന്‍പറമ്പില്‍ റോണിയുടേയും റ്റാനിയയുടേയും പുത്രന്‍ സക്കറിയ, പുതുച്ചിറയില്‍ ബോണിയുടേയും ലൗസിയുടെയും പുത്രി എമ്മ, തെക്കനാട്ട് സഞ്ചുവിന്റേയും ഫെബിന്റേയും പുത്രി സോഫിയ, തേവര്‍മറ്റം ഉണ്ണിയുടേയും ദിവ്യയുടേയും പുത്രി ലിസാ, വാച്ചാച്ചിറ ജോണ്‍സണിന്റേയും ജോമിയുടേയും പുത്രന്‍ ജെഡന്‍, വെട്ടിക്കാട്ട് പ്രശാന്തിന്റേയും ഹാനിയുടേയും പുത്രി ലിവിയ, വിളങ്ങാട്ടുശ്ശേരില്‍ മാറ്റിന്റേയും ഡയാനയുടേയും പുത്രി നിയ എന്നിവരാണ്.

ക്നാനായ കത്തോലിക്ക റീജിയണ്‍ വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രഹാം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബിന്‍സ് ചേത്തലിന്‍, റവ. ഫാ. റ്റോമി ചേള്ളകണ്ടത്തില്‍, റവ. ഫാ. ജോനസ് ചെറുനിലത്ത്, റവ. ഫാ. ജിജോ നെല്ലിക്കണ്ടത്തില്‍, റവ. ഫാ. ബിനോയ് നരമംഗലം, റവ. ഫാ. ജോസഫ് കടക്കല്‍, റവ. ഫാ. ബിജു ചോരപടത്ത് എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുര്‍ബാന സ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രഹാം മുത്തോലത്തും, ഡി.ആര്‍.ഇ. റ്റീന നെടുവാമ്പുഴ, കുട്ടികളുടെ മാതാപിതാക്കളും, അദ്ധ്യാപകരും അറിയിക്കുന്നു.

First Communion photos_1First Communion photos_2

Print Friendly, PDF & Email

Related posts

Leave a Comment