മാര്‍ത്തോമാ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഒക്‌ലഹോമയില്‍ – ജൂണ്‍ 2 മുതല്‍

vbs.140222012ഓക്‌ലഹോമ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന നേറ്റീവ് അമേരിക്കന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌ലഹോമയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നു. ബ്രോക്കന്‍ ബൊ ക്യാമ്പ് ഇസ്രായേല്‍ ഫോള്‍സത്തില്‍ ജൂണ്‍ 2 മുതല്‍ ജൂണ്‍ 7 വരെയാണ് വി ബി എസ്.

ബൈബിള്‍ പഠനം, ഗാന പരിശീലനം, ക്വിസ്, സ്‌പോര്‍ട്സ്, ടാലന്റ് ഷോ തുടങ്ങിയ നിരവധി പരിപാടികള്‍ വി ബി എസ്സിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 26 ഞായറാഴ്ചയാണ് വി ബി എസ്സിന് രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത്. ഇടവകകളിലെ വികാരിമാരില്‍ നിന്നോ, സെക്രട്ടറിമാരില്‍ നിന്നോ രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീബാ മാത്യു namokalahoma@gmail.com

11040584_1613591572249789_4516539654938528920_n

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment