സീറ്റ് ചോദിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവില്‍; വ്യത്യസ്ത സമരാവിഷ്ക്കാരവുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

IMG-20190522-WA0221
+1, ഡിഗ്രി സീറ്റ് അപര്യാപ്തതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തില്‍ നിന്ന്/ അവകാശ സമരം ദേശീയ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ജില്ലയിലെ പ്ലസ് വണ്‍, ഡിഗ്രി സീറ്റ് അപര്യാപ്തതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ അവകാശ സമരം ശ്രദ്ധേയമായി. ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ച് കലക്ടറേറ്റ് പടിക്കല്‍ വിദ്യാര്‍ത്ഥികള്‍ സംഗമിച്ചു. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ‘തെരുവ് ക്ലാസ്’ സംഘടിപ്പിച്ചു. സീറ്റ് ചോദിച്ചുള്ള വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യവും കെകൊട്ടി പാട്ടും കലാവിഷ്ക്കാരങ്ങളും പരിപാടിക്ക് മിഴിവേകി.

IMG-20190522-WA0220ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ അവകാശ സമരം ഉദ്ഘാടനം ചെയ്തു. തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ത്ഥികളേക്കാള്‍ സീറ്റുകള്‍ ഉള്ളപ്പോള്‍ മലബാറില്‍ സീറ്റിനായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങേണ്ടി വരുന്നത് ഭരണകൂട വിവേചനം മൂലമാണ്. നാളുകളായുള്ള മലബാറിന്‍റെ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.പ്രതിസന്ധി വരുമ്പോള്‍ ആനുപാതിക സീറ്റ് വര്‍ധനവ് നടത്തി തടിതപ്പുകയാണ്. എന്നാല്‍ അശാസ്ത്രീയമായുള്ള കേവല സീറ്റ് വര്‍ധന പരിഹാരമല്ലെന്നും അത് ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ മൂലം അസ്വസ്ഥതത സൃഷ്ടിക്കുകയാണെന്നും കാണാം. വിദ്യാര്‍ത്ഥികളുടെ തോതിനനുസരിച്ച് പൊതു വിദ്യാഭ്യാസ രംഗത്ത് പുതിയ ബാച്ചുകള്‍ അനുവദിക്കാനും ഹെസ്ക്കൂളുകളെ ഹയര്‍ സെക്കന്‍ഡറികളായി ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം. മലബാറിന്‍റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

IMG-20190522-WA0219ജില്ലാ പ്രസിഡന്‍റ് പി.ഡി രാജേഷ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലെമാന്‍, റവല്യൂഷനറി യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് വസീം മാലിക്ക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.എം സാബിര്‍ അഹ്സന്‍, റഷാദ് പുതുനഗരം, സമദ് പുതുപ്പള്ളി തെരുവ്, ഹിബ തൃത്താല എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി ഷഹ്മ ഹമീദ് സീറ്റ് പ്രതിസന്ധി മൂലമുള്ള വിദ്യാര്‍ത്ഥികളുടെ അനുഭവം പങ്കുവെച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ അണിനിരന്നു. ഫസ്‌ലു റഹ്മാന്‍, സാദിഖ് ആറ്റാശേരി, സബിന്‍, യാസിര്‍ അറഫാത്ത്, ജിന്‍ഷ, ഹസ്ന, ഷഹബാസ്, ത്വാഹ, സുബൈര്‍, സാബിത്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സമരത്തെ തുടര്‍ന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment