സുപ്രീംകോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍; രണ്ട് പേര്‍ കേന്ദ്രം എതിര്‍ത്തവര്‍

supreme court_6ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍. ഭുഷണ്‍ രാമകൃഷ്ണ ഗവായ്, സൂര്യ കാന്ത്, അനിരുദ്ധ ബോസ്, എ എസ് ബൊപ്പണ്ണ എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്. ഇതില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പുകള്‍ മറികടന്നാണ് ഇവരുടെ നിയമനം. മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ചാണ്  കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്.

എന്നാല്‍ സീനിയോറിറ്റിക്കല്ല മികവിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, അനിരുദ്ധ ബോസിനെയും  എസ് ബൊപ്പണ്ണയെയും  സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഫയല്‍ അയച്ചു.

സുപ്രീം കോടതി കൊളീജിയം രണ്ടാമതും ഫയല്‍ അയക്കുന്ന സാഹചര്യങ്ങളില്‍ നിയമനങ്ങള്‍ അംഗീകരിക്കണമെന്നതാണ് നിയമം. ഇതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്  അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കാന്‍ അവസരം ഒരുങ്ങിയത്.

നേരത്തെ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതിയായി നിയമിക്കാനുള്ള ശുപാര്‍ശയും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. അവസാനം കൊളീജിയത്തിന്റെ ഉറച്ച തീരുമാനത്തിന്റെ പിന്‍ബലത്തിലാണ് കെഎം ജോസഫ് ജഡ്ജിയായത്. കേരള ഹൈക്കോടതിയില്‍ നിന്ന് ആവശ്യത്തില്‍ കൂടുതല്‍ ജഡ്ജിമാര്‍ സുപ്രീം കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment