വിമാനം പറത്തുന്നതിനിടെ 15കാരിയുമായി ലൈംഗികബന്ധം; അമേരിക്കന്‍ കോടീശ്വരന് അഞ്ച് വര്‍ഷം തടവ്

stephen-mellന്യൂജെഴ്സി: പ്രൈവറ്റ് വിമാനം പറത്തുന്നതിനിടെ പതിനഞ്ചു വയസ്സുകാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കോടീശ്വരന് അഞ്ച് വര്‍ഷം തടവു ശിക്ഷ. അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനും കോടിപതിയുമായ സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ (53) നെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

15584354691655ce29ada08f3d9560c8b4569ന്യൂജെഴ്സിയിലെ സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്സിലെ ബാര്‍ണ്‍സ്റ്റബിളിലേക്ക് പറക്കുന്നതിനെടയായായിരുന്നു ആദ്യം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും മാത്രമായിരുന്നു ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം. പിന്നീടും നിരവധി തവണ ഇയാള്‍ ഇതേ രീതിയില്‍ ആകാശത്ത് വച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിക്ക് ഇയാള്‍ നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും പരാതിയില്‍ പറയുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ബ്രാഡ്ലി മെലിന് നിരവധി എയര്‍ക്രാഫ്റ്റുകളും ഹെലിപ്പാഡും സ്വന്തമായുണ്ട്. ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉടമ കൂടിയാണ് ബ്രാഡ്ലി.

വിമാനം പറത്തുന്നത് പരിശീലിപ്പിക്കാനായി കുട്ടിയുടെ അമ്മ തന്നെയാണ് സ്റ്റീഫന്‍ ബ്രാഡ്‌ലി മെലിന്റെ അടുത്തെത്തിച്ചത്. കുട്ടിയെ ഗര്‍ഭനിരോധന ഗുളികകളടക്കം ഇയാള്‍ കഴിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് സ്റ്റീഫന്‍ പിടിയിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അമേരിക്കയില്‍ ഗുരുതരമായ കുറ്റമാണ്.

image-2019-05-20T085326.756-04f9

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment