പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. രാവിലെ പത്ത് മണിയോടെ കൃത്യമായ ട്രെന്‍ഡുകള്‍ വ്യക്തമാകും.വിവിപാറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 9 മണിക്കൂര്‍ വരെ സമയം എടുക്കും. തര്‍ക്കമുണ്ടെങ്കില്‍ വിവിപാറ്റും ഇവിഎമ്മും വീണ്ടും എണ്ണും. ബിജെപി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ്പോള്‍ സര്‍വേകള്‍ പ്രവചിച്ചത്.
ബിജെപി സഖ്യം 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.വോട്ടിങ്ങ് യന്ത്രങ്ങള്‍ നാല് മണിക്കൂര്‍ കൊണ്ട് എണ്ണി തീരും. ഒരു റൗണ്ടിലെ എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങള്‍ എണ്ണു.
വോട്ടിങ്ങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റുകള്‍ എണ്ണും. ഏതെല്ലാം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് നറുക്കിട്ടു തീരുമാനിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
UPDATE: ആദ്യ സൂചനകള്‍ ബിജെപിയ്ക്കൊപ്പം-കര്‍ണാടകയിലും രാജസ്ഥാനിലും ബിജെപി
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ ബിജെപിയ്ക്ക് അനുകൂലമാണ്. കര്‍ണാടകയിലും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും തുടക്കത്തില്‍ ബിജെപി മുന്നിലാണ്.
എന്‍ഡിഎ -41, യുപിഎ – 11 എന്നാണ് ആദ്യ സൂചനകള്‍. ബംഗാളില്‍ ആദ്യം പുറത്ത് വന്ന ഒരു സീറ്റില്‍ ബിജെപി മുന്നിലാണ്. ബംഗാളില്‍ ആദ്യം പുറത്ത് വന്ന ഒരു സീറ്റില്‍ ബിജെപി മുന്നിലാണ്. രാജസ്ഥാന് ബിജെപി തൂത്തുവാരുമെന്ന നിലയിലാണ്. ഏഴിടത്ത് ബിജെപി മുന്നിട്ട് നില്ക്കുന്നു. മഹാരാഷ്ട്രയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. രാവിലെ പത്ത് മണിയോടെ കൃത്യമായ ട്രെന്‍ഡുകള്‍ വ്യക്തമാകും.വിവിപാറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 9 മണിക്കൂര്‍ വരെ സമയം എടുക്കും. തര്‍ക്കമുണ്ടെങ്കില്‍ വിവിപാറ്റും ഇവിഎമ്മും വീണ്ടും എണ്ണും. ബിജെപി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ്പോള്‍ സര്‍വേകള്‍ പ്രവചിച്ചത്.
ബിജെപി സഖ്യം 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് മുന്നില്‍
തപാല്‍ വോട്ടുകളില്‍ കുമ്മനം രാജശേഖരന് മുന്നില്‍. വടകരയിലും ആലത്തൂരിലും എല്‍ഡിഎഫാണ് മുന്നില്‍.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ട് മണിയ്ക്ക് വോട്ടേണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്
സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍. പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.നാല് ടേബിളുകളില്‍ തപാല്‍ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് ഇ ടി ബി എസ് വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്കാനിങ് ആരംഭിക്കും.
വോട്ടിങ്ങ് യന്ത്രങ്ങള്‍ നാല് മണിക്കൂര്‍ കൊണ്ട് എണ്ണി തീരും. ഒരു റൗണ്ടിലെ എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങള്‍ എണ്ണു.
വോട്ടിങ്ങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റുകള്‍ എണ്ണും. ഏതെല്ലാം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് നറുക്കിട്ടു തീരുമാനിക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news