കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍‌ഗ്രസ്സിന്റെ ആക്ഷന്‍ പ്ലാന്‍ ‘ബി’

rahul-sonia-1140x583എന്‍ ഡി എ യെക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല എങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പ്ലാന്‍ ബി തയ്യാര്‍ ആക്കി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ പ്ലാന്‍ ബിയേ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സും ടൈംസ് ഓഫ് ഇന്ത്യയും ആണ് റിപ്പോര്‍ട്ട് ചെയ്തത്.

എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് പോലെ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ സ്വീകരിക്കേണ്ട പദ്ധതിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് പുതിയ മുന്നണി രൂപികരിക്കാനാണ് നീക്കം. ഇതിന്റഎ ഭാഗമായി മുന്നണിയിലെ ഘടക കക്ഷികള്‍ ഇന്ന് തന്നെ രാഷ്ട്രപതിക്ക് കത്ത് നല്‍കും. കത്ത് അഭിഷേക് മനു സിംഗ്‌വി തയ്യാര്‍ ആക്കിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കര്‍ണാടകത്തില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം ഡല്‍ഹിയില്‍ സൃഷ്ടിക്കാന്‍ ആണ് ശ്രമം. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല എങ്കില്‍ രാഷ്ട്രപതി ഭവനും സുപ്രീം കോടതിയും സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. എന്നാല്‍ വലിയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരം പിടിക്കുമെന്ന ഉറച്ച് ആത്മവിശ്വാസത്തിലാണ് ബിജെപി. ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ ബിജെപി എല്ലായിടത്തും ആരംഭിച്ചു കഴിഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment