പതിനേഴാം ലോക്‌സഭയില്‍ വനിതാ പ്രാതിനിധ്യം 14 ശതമാനം; 543 എം.പി.മാരില്‍ 78 പേര്‍ വനിതകള്‍

untitled-3-1533523299ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യം. 543 എംപിമാരില്‍ ഇത്തവണ 78 പേരാണ് വനിതകള്‍. അതായത് മൊത്തം സഭയുടെ 14 ശതമാനം അംഗങ്ങള്‍. പക്ഷെ 33 ശതമാനം വനിതാ പ്രാതിനിധ്യം എന്നതിന് വളരെ പിന്നിലാണ് ഈ കണക്ക്. രാജ്യത്തെ ജനസംഖ്യയില്‍ 48 ശതമാനം വനിതകള്‍ ഉള്ളപ്പോഴാണ് ഇത്ര കുറഞ്ഞ പ്രാതിനിധ്യം. 16-ാം ലോക്‌സഭയില്‍ 64 വനിതകളും 15-ാമത് സഭയില്‍ 52 വനിതകളുമാണുണ്ടായിരുന്നത്.

ഇത്തവണ ഏറ്റവും കൂടുതല്‍ വനിതകളെ ലോക്‌സഭയിലേക്ക് അയച്ചിരിക്കുന്നത് പശ്ചിമബംഗാളും ഉത്തര്‍പ്രദേശുമാണ്. 11 പേര്‍ വീതം ഇരു സംസ്ഥാനങ്ങളില്‍ നിന്നും ലോക്‌സഭയില്‍ എത്തി. ഏറ്റവും കൂടുതല്‍ വനിതാ എംപിമാരുള്ളത് ബിജെപിക്കാണ്. ആകെ വിജയിച്ച 303 സീറ്റുകളില്‍ 41 പേരും വനിതകളാണ്.

742 വനിതകള്‍ ആണ് രാജ്യത്തുടനീളം ഇത്തവണ ജനവിധി തേടിയത്. ഇതില്‍ 54 പേരെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് ഒന്നാമതും. 53 പേരെ മത്സരിപ്പിച്ച് ബിജെപി രണ്ടാമതുമാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനം പേരും വനിതകളാണ്. ഇതില്‍ 9 പേര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സിറ്റിംങ് എംപിമാരില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വനിതാപ്രമുഖരിൽ സോണിയാ ഗാന്ധിയും ഹേമാമാലിനിയും കിരണ്‍ ഖേറും ഉൾപ്പെടുന്നു. ലോക്‌സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയം തേടിയെത്തുന്നത് ബിജെപിയുടെ സ്മൃതി ഇറാനിയെയാണെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷങ്ങളായി ഗാന്ധി കുടുംബം നിലനിര്‍ത്തിപ്പോന്ന ഉത്തര്‍പ്രദേശിലെ അമേതിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് സ്മൃതി സഭയിലെത്തുന്നത്.

രമ്യാ ഹരിദാസ് ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ തിളക്കമാര്‍ന്ന വിജയം നേടി, കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപിയായി. മറ്റൊരാള്‍ മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തിയ ഭീകരവാദകേസിലെ കുറ്റാരോപിതയായ പ്രജ്ഞ സിങ് ഠാക്കൂര്‍ ആണ്. ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവരും സഭയിലുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment