മോദിയുടെ തിരിച്ചുവരവ് ആദായ നികുതി നിയമം പൊളിച്ചെഴുതാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

Service-tax-Google-AdSenseരാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ ആദായ നികുതി, പെൻഷൻ, ഭവനവായ്പ തുടങ്ങിയ രംഗങ്ങളിൽ കൂടുതൽ പരിഷ്കരണങ്ങളും ഇളവുകളും കൊണ്ടുവരുമെന്നു പ്രതീക്ഷ.

പഴകിയ ആദായനികുതി നിയമം സമഗ്രമായി പൊളിച്ചെഴുതാൻ തുടങ്ങിവച്ച നടപടികൾ പൂർത്തിയാക്കാൻ ഇക്കുറി സർക്കാർ ശ്രമിക്കും. ഇതിനുമുൻപുതന്നെ കൂടുതൽ ആദായനികുതിയിളവുകൾ കൊണ്ടുവരുമെന്നും വിദഗ്ധർ പറയുന്നു. ഇടക്കാല ബജറ്റിൽ, 5 ലക്ഷം രൂപ വരെ നികുതിബാധക വരുമാനമുള്ളവർക്ക് പൂർണനികുതി റിബേറ്റ് നൽകാൻ തീരുമാനമെടുത്ത സർക്കാർ ജൂലൈയിലെ പൂർണ ബജറ്റിലും തുടർ വർഷങ്ങളിലും, നികുതി സ്ലാബുകൾ പരിഷ്കരിക്കാനും ഇടത്തരക്കാർക്ക് ഗുണം കിട്ടുന്നവിധം കൂടുതൽ‌ നികുതിയിളവുകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്.‌

അത് മാത്രമല്ല, ഭവനവായ്പയ്ക്കു സബ്സിഡി നൽകുന്ന പദ്ധതി (പ്രധാനമന്ത്രി ആവാസ് യോജന)യുടെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. ‘അഫോഡബിൾ ഹൗസിങ്’ പ്രോൽസാഹിപ്പിക്കാനും റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യംമറികടക്കാനും ഇതു സഹായിക്കും. നിലവിലെ പദ്ധതി 2020 മാർച്ചിലാണ് അവസാനിക്കുക.

രാജ്യത്ത് നടക്കുന്ന നികുതിവെട്ടിപ്പു തടയാനും കണക്കില്ലാത്ത പണം പിടികൂടാനും ആധാർ– അധിഷ്ഠിത സംവിധാനങ്ങൾ കൂടുതലായി വന്നേക്കും.

കൂടാതെ ഡിജിറ്റൽ പണമിടപാടുകൾ പ്രോൽസാഹിപ്പിക്കപ്പെടും. നോട്ട് നിരോധനത്തിനുശേഷം ഡിജിറ്റൽ ഇടപാടുകൾ കൂടിയെങ്കിലും പിന്നീട് നോട്ട് ആധിപത്യം നേടുന്നതാണു കണ്ടത്. ഡിജിറ്റൽ–ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നടപടികൾ സർക്കാർ സ്വീകരിക്കും.ഇത്തരത്തിൽ പലരീതിയിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പരിഷ്കാരങ്ങളും വികസനവും കൊണ്ടു വരാനായിരിക്കും മോദി സർക്കാരിന്റെ നീക്കം.

Print Friendly, PDF & Email

Leave a Comment