Flash News

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക നേതാക്കള്‍ പങ്കെടുക്കും

May 28, 2019

modi-5ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 6-ന് ചേരും. പ്രോടേം സ്പീക്കറെ ജൂണ്‍ 5-നും സ്പീക്കറെ ജൂണ്‍ പത്തിനും തിരഞ്ഞെടുക്കും.

മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞാ- ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ ആറ് രാഷ്ട്രത്തലവന്‍മാരെയാണ് ക്ഷണിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ല. ഇവരെക്കൂടാതെ കമലഹാസന്‍, രജനീകാന്ത് തുടങ്ങിയവരടക്കം രാജ്യത്തിനകത്തു നിന്നുള്ള പ്രമുഖരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് ബിജെപി ആരംഭിക്കും. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്.

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം പെരുന്നാളിന് ശേഷം ആറിന് തുടങ്ങാനാണ് ആലോചന. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പത്തിനാകും. രാഷ്ട്രപതിയുടെ പ്രസംഗവുമുണ്ടാകും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്കിക്കൊണ്ടാവും മോദിയുടെ ആദ്യ പ്രസംഗം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top