Flash News

ലാഹോറിലെ പുരാതന ഗുരുനാനാക് മന്ദിരം ജനങ്ങള്‍ പൊളിച്ചു; നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപങ്ങള്‍ വിറ്റു

May 28, 2019

guru-nanak-12ലാഹോര്‍ (പാക്കിസ്താന്‍): ലാഹോറില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുരുനാനാക് മന്ദിരം ജനങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. തന്നെയുമല്ല, മന്ദിരത്തിന്റെ ജനലുകളും വാതിലുകളും ചിത്രപ്പണികളുമെല്ലാം കിട്ടിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്തു. അധികൃതരുടെ അറിവോടെയാണിത് ചെയ്തതെന്നാണ് പാകിസ്ഥാനി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനാറു മുറികളുണ്ടായിരുന്ന നാലുനിലക്കെട്ടിടം അവിടെ പുതിയ കെട്ടിടസമുച്ചയം പണിയാനാണ് പൊളിച്ചതെന്നാണ് അറിയുന്നത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തെ സിഖ് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള ഭക്തര്‍ സ്ഥിരമായി വരാറുണ്ടായിരുന്ന മന്ദിരമായിരുന്നു ഗുരുനാനാക് കൊട്ടാരം. ആരുടെ കെട്ടിടമാണിതെന്നതിന് രേഖകളൊന്നുമില്ലെന്നാണ് അധികൃതരുടെ വാദം. മൂന്നു നിലകള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റുകയും പൌരാണിക മൂല്യമുള്ള വെന്റിലേറ്ററുകളും വാതിലുകളും അലമാരകളും തടിപ്പണികളും എല്ലാം കച്ചവടക്കാര്‍ക്ക് വിറ്റുകളയുകയും ചെയ്തു.

ഇത്രയും വലിയൊരു കുറ്റകൃത്യം നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് കൂടുതല്‍ പൊളിയ്ക്കുന്നത് തടഞ്ഞിട്ടുണ്ടെന്നായിരുന്നു പാകിസ്ഥാന്‍ അധികൃതരുടെ മറുപടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top