Flash News
സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****    കോവിഡ്-19: ലോകത്ത് 5.69 ലക്ഷത്തിലധികം മരണങ്ങള്‍, 120 ദശലക്ഷത്തിലധികം അണുബാധകള്‍   ****   

ഭക്ഷണക്രമീകരണങ്ങളിലൂടെ പുരുഷന്മാര്‍ക്ക് ബീജം വര്‍ദ്ധിപ്പിക്കാം

May 28, 2019

impotencyപുരുഷന്മാര്‍ക്ക് ബീജം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. ഭക്ഷണ ക്രമീകരണത്തില്‍ മാറ്റം വരുത്തിയാല്‍
പുരുഷ വന്ധ്യത കുറക്കുകയും അതുവഴി വന്ധ്യം‌കരണം ഒഴിവാക്കുവാനും, ഗര്‍ഭധാരണത്തിന് വഴിവെക്കുകയും ചെയ്യും. ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നതില്‍ പല ഘടകങ്ങളും പ്രധാനപ്പെട്ടതാണ്. ഇതില്‍ പോഷകങ്ങളുടെ അഭാവം, വൃഷണ ഭാഗത്തേല്‍ക്കുന്ന ചൂട്, കെമിക്കലുകളുമായുള്ള സംസര്‍ഗം, സ്‌ട്രെസ്, മദ്യപാന, പുകവലി ശീലങ്ങള്‍ തുടങ്ങിയ പലതും വഴിയൊരുക്കും.

ബീജങ്ങളുടെ വര്‍ദ്ധനവിന് പ്രധാനപ്പെട്ട പോഷകമാണ് സിങ്ക്. ഇത് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. പുരുഷ ഹോര്‍മോണ്‍ ബീജോല്‍പാദനത്തിന് ഏറെ പ്രധാനമാണ്. ബീജങ്ങളുടെ എണ്ണത്തിനും ചലന ശേഷിയ്ക്കുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതു തന്നെയാണ്.

ബീജങ്ങളുടെ വര്‍ദ്ധനവിന് സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ട്. ഇതെക്കുറിച്ചറിയൂ,

ചീര
ചീര പോലുള്ള ഭക്ഷണങ്ങള്‍ ബീജങ്ങളുടെ ഉല്‍പാദനത്തിനു സഹായിക്കുന്നതില്‍ ഏറെ പ്രധാനമാണ്. ഇതിലെ ഫോളിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മുട്ട
മുട്ട ബീജങ്ങളെ സഹായിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണമാണെന്നു വേണം, പറയുവാന്‍. ഇതിലെ പ്രോട്ടീനുകളാണ് സഹായകമാകുന്നത്. ഇത് സ്‌പേമുകളുടെ ബില്‍ഡിംഗ് ബ്ലോക്കാണ്. ഇതുകൊണ്ടു തന്നെ പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട ഏറെ നല്ലൊരു ഭക്ഷണ വസ്തുവുമാണ്.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് ബീജോല്‍പാദനത്തിനു സഹായിക്കുന്ന മറ്റൊന്നാണ്. ഇതിലെ അമിനോ ആസിഡുകള്‍ ബീജത്തിന്റെ എണ്ണത്തിനും ഗുണത്തിനുമെല്ലാം സഹായിക്കുന്നു.

വെളുത്തുളളി
വെളുത്തുളളിയാണ് മറ്റൊന്ന്. ഇതിലെ വൈറ്റമിന്‍ ബി6, സെലേനിയം എന്നിവ ബീജങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാന്‍ ഏറെ നല്ലതാണ്. ബീജോല്‍പാദനത്തിനും ഇതു സഹായിക്കുന്നു. പെട്ടെന്നു ഗുണം നല്‍കുന്ന ഒന്നെന്നു പറയാം.

പഴം
പഴം ഇതിനു പറ്റിയ മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ വൈറ്റമിന്‍ എ, ബി1, സി എന്നിവയെല്ലാം തന്നെ ബീജോല്‍പാദനത്തിനും ബീജങ്ങളുടെ ഗുണത്തിനും സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇത് ദിവസവും ശീലമാക്കാം.

കക്കയിറച്ചി
കക്കയിറച്ചിയാണ് ബീജങ്ങളെ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തു. ഇതിലെ സിങ്ക് പോലുള്ളവ ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതു പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.

വാള്‍നട്ട്, ബദാം, കശുവണ്ടിപ്പരിപ്പ്
വാള്‍നട്ട്, ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവയെല്ലാം ഇതിനു പ്രമുഖമായ ഭക്ഷണങ്ങളാണ്. ബീജങ്ങളുടെ ഗുണവും എണ്ണവുമെല്ലാം മെച്ചപ്പെടുത്തുന്നവയാണ് ഇവ വാള്‍നട്ടില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ബീജങ്ങളെ സഹായിക്കുന്നു. ഇതു പോലെ സിങ്ക് സമ്പുഷ്ടമാണ് ബദാം. ഇതും ബീജങ്ങളെ സഹായിക്കുന്നു.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി, കാല്‍സ്യം കുറവ് ബീജങ്ങളുടെ കുറവിന് കാരണമാകുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഇവയാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇതെല്ലാം എല്ലിനും ഒപ്പം ബീജത്തിനും സഹായിക്കുന്നു.

മഞ്ഞള്‍
മഞ്ഞള്‍ ബീജാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകം ബീജത്തിന്റെ ഉല്‍പാദനത്തിനും ഗുണത്തിനുമെല്ലാം സഹായിക്കുന്നു. ഇത് രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top