Flash News

പശ്ചിമ ബംഗാളില്‍ മമതയുടെ മനോനില തെറ്റിച്ച് താമര വിരിയിച്ചത് അമിത് ഷായുടെ വിശ്വസ്തനായ ഗുരുവായൂര്‍ക്കാരന്‍

May 29, 2019

nRhxXGal_InPixioപ്രതീക്ഷകള്‍ക്കപ്പുറം ബംഗാളില്‍ 18 സീറ്റുകള്‍ നേടാന്‍ ബിജെപിയെ പാകപ്പെടുത്തിയെടുത്തത് അമിത് ഷായുടെ വിശ്വസ്തനായ ഗുരുവായൂര്‍ സ്വദേശി അരവിന്ദ് മേനോന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാവുകയാണ്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് പ്രചാരകനായ അരവിന്ദ് മേനോനായിരുന്നു. അമിത് ഷായുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ബി.ജെ.പി. ബംഗാളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്. മധ്യപ്രദേശിലെ മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായ അരവിന്ദ് മേനോന്‍ ഒന്നര വര്‍ഷമായി ബംഗാളില്‍ ക്യാമ്പ് ചെയ്താണ് അമിത് ഷായുടെ ലക്ഷ്യം സാക്ഷാത്ക്കരിച്ചത്.

പശ്ചിമബംഗാളില്‍ 15 സീറ്റുകളോളം പിടിച്ച് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുക എന്ന ദൗത്യമാണ് അരവിന്ദ് മേനോന് മുന്നില്‍ അമിത് ഷാ വച്ചിരുന്നത്. 18 സീറ്റുകള്‍ നോടി അരവിന്ദ് മേനോന്‍ ലക്ഷ്യം മറികടന്നു. അവസാന ഘട്ട പോളിംഗിന് മുമ്പ് വിദ്യാസാഗര്‍ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായ സംഭവം ഇല്ലായിരുന്നെങ്കില്‍ മമതയുടെ പാര്‍ട്ടിയേ പിന്നിലാക്കി ഇരുപതിലധകം സീറ്റുകള്‍ ബിജെപി നേടുമായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി തൃണമൂല്‍, സിപിഎം നേതാക്കളും എംഎല്‍എമാരും ബിജെപിയിലെത്തിയിരുന്നു. ഇവരെയെല്ലാം കൃത്യമായ പ്ലേസ് ചെയ്ത് പരമാവധി ഉപയോഗിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രണ്ട് തൃണമൂല്‍ എംഎല്‍എമാരും, ഒരു സിപിഎം എംഎല്‍എയും ബിജെപിയിലെത്തി. 62 കൗണ്‍സിലര്‍മാരെ ഒറ്റയടിക്കാണ് ബിജെപി പാര്‍ട്ടിയിലെത്തിച്ചത്.

അക്രമം, അധികാരം എന്നിവ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിട്ട് തിളക്കമാര്‍ന്ന വിജയം നേടിയതിന് പിന്നില്‍ അരവിന്ദിന്റെ സംഘടനാപാടവവും പരിചയവും പ്രകടമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അരവിന്ദ് മേനോനെ ബംഗാളിലേക്ക് അയച്ചത് കഴിഞ്ഞ വര്‍ഷമാണ്. അന്നു പാര്‍ട്ടിക്ക് ബംഗാളില്‍ മിക്കയിടത്തും ബൂത്ത് കമ്മിറ്റി പോലുമില്ല. താഴേത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ഇതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. എന്ത് വിലകൊടുത്തും സംഘടനാസംവിധാനം ബലപ്പെടുത്തുക എന്ന ലക്ഷ്യം നടപ്പാക്കിയതായിരുന്നു ആദ്യ വിജയം.കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വടക്കന്‍ ബംഗാള്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം തുടങ്ങിയത്. പരിവാര്‍ സംഘടനകളുടെയെല്ലാം ഒപ്പം കൂട്ടാനായതും ആര്‍എസ്എസ് പ്രചാരകന് മുതല്‍ക്കൂട്ടായി.ഇന്ന് ബംഗാളിന്റെ മുക്കുംമൂലയിലും കാണുന്ന ബിജെപി കൊടികള്‍ അരവിന്ദ് മേനോന്റെ പ്രവര്‍ത്തനത്തിനു ഫലമാണ്.2021 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ മമത ബാനര്‍ജി ചിത്രത്തിനു പുറത്താകുമെന്ന് അരവിന്ദ് മേനോന്‍ പറയുന്നു. ‘മമതയ്ക്ക് ഇപ്പോള്‍ ബംഗാളി ജനതയ്ക്ക് ഭാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആര്‍എസ്എസിലൂടെ ബിജെപിയിലെത്തി അമിത് ഷായുടെ അടുപ്പക്കാരില്‍ ഒരാളായി മാറിയ മേനോന്‍, 2014ലെ ബിഹാറിലെയും 2017ലെ ഉത്തര്‍പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനായിരുന്ന മേനോനെ 2017ലാണു ഡല്‍ഹി ഓഫിസിലെ ചുമതലകളിലേക്കു പാര്‍ട്ടി മാറ്റിയത്.ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി രാജ്യത്തിന്റെ മനസ്സറിയാന്‍ അമിത് ഷായ്‌ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു. ബംഗാളി ഭാഷ നന്നായി സംസാരിക്കുന്ന മേനോനെ ബംഗാളിലെ സഹ ചുമതലക്കാരനായി പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നു തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ മേനോന്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ അവസ്ഥയെക്കുറിച്ചു പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ബിജെപിയുടെ ചുമതല അരവിന്ദ് മേനോന്‍ ഏറ്റെടുക്കണമെന്ന ആവശ്യം പല ഘട്ടങ്ങളിലായി ഉയര്‍ന്നിരുന്നു. മലയാളിയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും അനുഭവസമ്പത്തും കേരളത്തിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ബംഗാളിന്റെ ചുമതലയാണ് അമിത് ഷാ അദ്ദേഹത്തെ ഏല്‍പിച്ചത്. ബംഗാളില്‍ ഭരണം പിടിക്കുക എന്ന ബിജെപി ദൗത്യവുമായി അരവിന്ദ് മേനോന്‍ വംഗനാട്ടിന്റെ ചുമതലയില്‍ തുടരുമെന്ന് തന്നെയാണ് വിലയിരുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top