തിരുവല്ല: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമായ്ക്കിതു നന്മയുടെ പുണ്യനിമിഷം. ധാനം ധര്‍മ്മമാണ്, ഫോമായുടെ ഈ വര്‍ഷത്തെ മുഖ്യവിഷയം തന്നെ ഇതായിരുന്നു. ഫോമായുടെ പ്രവര്‍ത്തനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചരിത്രമെഴുതാന്‍ ഈ വര്‍ഷം മാറ്റിവെക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥവത്താകുകയാണ്. നമ്മുടെ നാട്ടിലെ പ്രളയക്കെടുതിയുടെ ദുരിതക്കയത്തില്‍ നിന്ന് മൂന്നു വ്യത്യസ്ഥ പ്രദേശവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ ആശ്വാസം എത്തിക്കുവാനും, രണ്ടാം ഘട്ടത്തില്‍ അവര്‍ക്കു സൗജന്യമായി ഭവനങ്ങള്‍ ധാനം ചെയ്യുവാനും സാധിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളി പ്രവാസ സമൂഹത്തിന്റെ നിസ്തുലമായ സഹായ സഹകരണങ്ങള്‍ ഫോമായുടെ നട്ടെല്ലാവുകയാണ്. ഭരണാധികാരികള്‍ മുഖം തിരിച്ചു നിന്നയിടത്തേക്കു ആദ്യം സഹായം എത്തിക്കുവാന്‍ ഫോമായ്കു കഴിഞ്ഞത് തന്നെ വളരെ നല്ല പ്രവര്‍ത്തനമായിട്ടാണ് വിലയിരുത്തുവായനായത്.
അമേരിക്കയിലെ അന്‍പതോളം സംസ്ഥാനങ്ങളിലെ, എഴുപത്തഞ്ചോളം അസോസിയേഷനുകള്‍, അവരുടെ സഹായങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ഫോമായുടെ ഈ വില്ലേജ് പദ്ധതിയുടെ പ്രചോദനം. നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് വളരെ കരുത്തേകി. വ്യക്തികളും, ദമ്പതികളും, കുടുംബങ്ങളും ഈ വില്ലേജ് പദ്ധതിയുടെ ഭാഗഭാക്കായി. ഫോമാ സെക്രെട്ടറി ജോസ് ഏബ്രഹാന്റെ നേതൃത്വത്തില്‍ പദ്ധതി രൂപരേഖ ആസുത്രണം ചെയ്തു. കേരളത്തിലെ ‘തണല്‍’ എന്ന സംഘടനയുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഫോമാ തീരുമാനിച്ചു. ഈ വില്ലേജ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ അനിയന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി നിലവില്‍ വന്നു. ധാനം ധര്‍മ്മമാണ് എന്ന് തിരിച്ചറിഞ്ഞ നോയല്‍ മാത്യു, ജോസ് കെ പുന്നൂസ് എന്നിവര്‍ സ്വന്തം സ്ഥലം ഈ പദ്ധതിയിലേക്ക് സൗജന്യമായി ധാനം നല്കി. സര്‍ക്കാരിതിര ഏജന്‍സികളുടെ പൂര്‍ണ്ണപിന്തുണയോടെ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ പദ്ധതി വന്‍വിജയത്തിലേക്ക് നീങ്ങുകയാണ്.
സഹായമായി കിട്ടിയ തുകയിലേറെ ചിലവഴിച്ചു പൂര്‍ത്തികരിക്കുന്ന ഈ പദ്ധതി മുഖ്യമന്ത്രി ബഹുമാനപ്പെട്ട മുഖ്യമന്തി പിണറായി വിജയന് ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ വെച്ചു വിപുലമായി കൊണ്ടാടുന്ന ഫോമാ കേരള കണ്‍വന്‍ഷനില്‍ വയ്ച്ചു താക്കോല്‍ ദാന കര്‍മ്മം നിര്‍വഹിക്കും. പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രെട്ടറി സജു ജോസഫ്, ജോയിന്റ് ട്രെഷറര്‍ ജെയിന് മാത്യു കണ്ണച്ചാന്‍ പറമ്പില്‍, ഫോമാ കേരള കണ്വന്ഷന് ചെയര്മാന് സജി എബ്രഹാം, വില്ലേജ് പദ്ധതി ചെയര്മാന് അനിയന് ജോര്‍ജ്, കോര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, തോമസ് ഒലിയാംകുന്നേല്‍, സണ്ണി എബ്രഹാം, ചാക്കോ കോയിക്കലേത്ത്, ജോസ് വടകര, ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന് നായര്‍, ഡോക്ടര്‍ ജേക്കബ് തോമസ് എന്നിവരടങ്ങുന്ന ഫോമാ സംഘം ഫോമാ വില്ലേജ് പദ്ധതിയുടെ അന്തിമഘട്ട പുരോഗതികള്‍ കണ്ടു വിലയിരുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply