ഇന്നത്തെ നക്ഷത്ര ഫലം (29 മെയ് 2019)

horoscopeഅശ്വതി: അസുലഭനിമിഷങ്ങള്‍ അനിര്‍വചനീയമാക്കാന്‍ അവസരമുണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

ഭരണി: ആത്മവിശ്വാസവും അവസരവും ഒത്തുചേരുന്നതിനാല്‍ പുതിയ തൊഴില്‍ മേഖലകള്‍ ഏറ്റെടുക്കും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാനുള്ള ആത്മവിശ്വാസമുണ്ടാകും. ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിര്‍ബന്ധിതനാകും.

കാര്‍ത്തിക: ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ദുശീലങ്ങള്‍ ഉപേക്ഷിക്കും. വിസ്തൃതിയുളള ഗൃഹം വാങ്ങി ഗൃഹപ്രവേശനകര്‍മം നിര്‍വഹിക്കും. പ്രവര്‍ത്തനതലങ്ങള്‍ വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും.

രോഹിണി: സുപ്രധാനങ്ങളായ കാര്യങ്ങള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ ശ്രധകേന്ദ്രീകരിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും.

മകയിരം: കുടുംബാംഗങ്ങളോടൊപ്പം താമസിക്കാന്‍ ഉദ്യോഗമാറ്റമോ, തൊഴില്‍ക്രമീകരണമോ ഉണ്ടാകുന്നത് സ്വസ്ഥതക്കും സമാധാനത്തിനും വഴിയൊരുക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളാല്‍ മാര്‍ഗതടസങ്ങള്‍ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും.

തിരുവാതിര: അശരണരായവര്‍ക്ക് ആശ്രയം നല്‍കുന്നതില്‍ ആത്മസംതൃപ്തി തോന്നും. മറ്റുളളവരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താന്‍ സാധിക്കും.

പുണര്‍തം: പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കും. പാരമ്പര്യവിജ്ഞാനം പിന്‍തലമുറയിലുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും

പൂയ്യം: കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് പാരമ്പര്യപ്രവൃത്തികള്‍ പിന്‍തുടരും. നിരവധികാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കുന്നതില്‍ ആശ്ചര്യമനുഭവപ്പെടും.

ആയില്യം: സജീവസാന്നിധ്യത്താലും കഠിനാധ്വാനത്താലും തൊഴില്‍ മേഖലകളില്‍ പുരോഗതിയുണ്ടാകും. ആസൂത്രിപധതികള്‍ അന്തിമമായി പ്രവര്‍ത്തനവിജയം നേടും.

മകം: ആധ്യാത്മിക ആത്മീയജ്ഞാനത്താല്‍ വൈരാഗ്യബുധി ഉപേക്ഷിക്കും. സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറി സ്വന്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കലാകായികമത്സരങ്ങളില്‍ വിജയിക്കും.

പൂരം: മഹാരഥന്മാരുടെ ആപ്തവചനങ്ങള്‍ യുക്തമായ തീരുമാനം സ്വീകരിക്കാന്‍ ഉപകരിക്കും. പധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കുവഹിക്കാനും, തൃപ്തിയായ വിഷയത്തില്‍ സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരാനും സാധിക്കും.

ഉത്രം: യാഥാര്‍ഥ്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. ജീവിത നിലവാരം പ്രതീക്ഷച്ചതിലുപരി മെച്ചപ്പെടും.

അത്തം: സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും ദുശീലങ്ങള്‍ ഒഴിവാക്കാന്‍ ഉള്‍ പ്രേരണയുണ്ടാകും. ഉദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും. തൊഴില്‍മേഖലകളില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടാകും.

ചിത്ര: പ്രവര്‍ത്തനമണ്ഡലങ്ങളില്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ ക്രമാനുഗതമായ വളര്‍ച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും വര്‍ധിക്കും.

ചോതി: ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങള്‍ ലഭിക്കും. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കുമായി സര്‍വാത്മനാ സഹകരിക്കും.

വിശാഖം: സഹപ്രവര്‍ത്തകരുടെ ആത്മാര്‍ഥ സഹായസഹകരണങ്ങള്‍ മനസമാധാനത്തിന്നു വഴിയൊരുക്കും. ഉപരിപഠനത്തിന്‍റെ അന്തിമ ഭാഗമായ പധതിസമര്‍പ്പണത്തില്‍ അംഗീകാരം ലഭിക്കും.

അനിഴം: മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ സാധിക്കുന്നതിനാല്‍ സന്തോഷവും സംതൃപ് തിയും കൃതാര്‍ഥതയും ഉണ്ടാകും. ഭക്ഷണക്രമീകരണങ്ങളില്‍ നിഷ്കര്‍ഷ വേണ്ടിവരും.

തൃക്കേട്ട: സേവനസാമര്‍ഥ്യത്താല്‍ അധികൃതരുടെ പ്രീതി നേടും. അശ്രാന്തപരിശ്രമത്താല്‍ പ്രവര്‍ത്തനരംഗങ്ങള്‍ വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും. നിലവിലുള്ള പാഠ്യപധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിക്ക് ചേരും.

മൂലം: വിട്ടുമാറാത്ത അസുഖത്തിന് കൃത്യമായ ചികിത്സ ഫലിക്കും. മേലധികാരിയുടെ പ്രതിനിധിയായി ജോലി ചെയ്യേണ്ടതായിവരും. നീതിയുക്തമായ ഭരണം കാഴ്ചവെക്കുന്നതിനാല്‍ പൊതുജനപ്രീതി നേടും.

പൂരാടം: വ്യത്യസ്തമായ പ്രവര്‍ത്തനശൈലി അവലംബിക്കുന്നതിനാല്‍ അവിസ്മരണീയമായ നേട്ടം കൈവരും. നിരവധികാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും.

ഉത്രാടം: അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനങ്ങള്‍ വന്നുചേരും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

തിരുവോണം: സ്വന്തം കാര്യങ്ങള്‍ ഉപേക്ഷിച്ച് പൊതുജന ആവശ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടതായി വരും. അര്‍ഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും.

അവിട്ടം: നിര്‍ണായക തീരുമാനങ്ങള്‍ക്ക് വിദഗ്ധമായ നിര്‍ദേശം വേണ്ടിവരും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം വന്നുചേരും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിക്ക് ചേരും

ചതയം: സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മഹദ് വ്യക്തികളുടെ നിര്‍ദേശങ്ങള്‍ നല്ല ജീവിതം നയിക്കാന്‍ ഉപകരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഉല്ലാസവിനോദയാത്ര സഫലമാകും.

പൂരോരുട്ടാതി: ചെയ്യുന്ന കാര്യങ്ങളും ആശയവിനിമയങ്ങളും മറ്റുള്ളവര്‍ക്കും ഉപകാര പ്രദമായിത്തീരുന്നതിനാല്‍ ആശ്വാസമുണ്ടാകും. യാത്രക്ലേശവും ഭരണചുമതലയും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

ഉത്രട്ടാതി: വ്യക്തിപ്രഭാവത്താല്‍ ദുഷ്കീര്‍ത്തി നിഷ്പ്രഭമാകും. ഉപരിപഠനത്തിന് ഉദേശിച്ച വിഷയത്തിന് പ്രവേശനം ലഭിക്കും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍‌ഥികള്‍ക്കും ഫലപ്രദമായ അവസരങ്ങള്‍ വന്നുചേരും

രേവതി: ആത്മാര്‍ഥസുഹൃത്തിനെ അബദ്ധത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. സഹവര്‍ത്തിത്ത്വഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ സ്വീകരിക്കുന്നത് മാനസിക ആഹ്ലാദത്തിനു വഴിയൊരുക്കും.

Print Friendly, PDF & Email

Related News

Leave a Comment