ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ബിജെപി എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ബംഗാളില്‍ ബിജെപി. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ന്യൂനപക്ഷ ജില്ലകളിലെ പകുതിയിലേറെ സീറ്റുകള്‍ കരസ്ഥമാക്കി ബിജെപി കരുത്ത് കാട്ടി. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ കേന്ദ്രീകൃതമെന്ന് കണ്ടെത്തിയ 90 ജില്ലകളിലാണ് ബിജെപി ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയത്.
ഈ ജില്ലകളിലെ 79 ലോകസഭാ മണ്ഡലങ്ങളില്‍ 41 ലും ബിജെപി വിജയിച്ചു. 2014 ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 7 സീറ്റുകള്‍ അധികമാണ് ബിജെപി ഇത്തവണ നേടിയത് . ഇതേ സമയം കോണ്‍ഗ്രസിന് 6 സീറ്റുകള്‍ നഷ്ടമായി . കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ എണ്ണം 12 ല്‍ നിന്നും 6 ആയി കുറയുകയും ചെയ്തു .
ബിജെപി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പശ്ചിമബംഗാളില്‍ നിന്നാണ്. ബംഗാളിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ നിന്ന് 18 സീറ്റുകളാണ് ബിജെപി നേടിയത്.