Flash News

മമതയ്ക്ക് പിറകെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല

May 29, 2019

mamata-pinarayi-vijayanതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റം. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് മോദി ശ്രമിക്കുന്നതുമെന്നാണ് മമതയുടെ ആരോപണം.

സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

sonia-rahulപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ഇരുവരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളിലെ നേതാക്കളെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

അതേസമയം കേന്ദ്രമന്ത്രി സഭയിലെ അംഗങ്ങളെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ഇത് സംബന്ധിച്ച് നരേന്ദ്രമോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “മമതയ്ക്ക് പിറകെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല”

  1. KS Kumar Ks Kumar says:

    അവിടെ ചെറ്റകൾ വേണ്ട, മനുഷ്യൻ മതി, മനുഷ്യരൂപം പൂണ്ട ചെന്നായ്കളെ വേണ്ട

  2. Ganeshan Chittar says:

    Ee upakaram orikkalum marakkilla

  3. Jyothi Ganesh says:

    Valiya upakaram

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top