തിരുവല്ല: പ്രളയദുരിതമനുഭവിച്ച നാല്പത് കുടുംബങ്ങള്‍ക്ക്, ഫോമായുടെ വില്ലേജ് പദ്ധതിയിലെ ഭവനങ്ങള്‍ കെമാറുവാന് ഇനി രണ്ടു നാള് കൂടി ബാക്കി. ഓര്‍മ്മകളില്‍ നൊമ്പരമുണര്‍ത്തുന്ന കഷ്ടപ്പാടുകളുടെ ആഴക്കയത്തില്‍ നിന്നും നീന്തിക്കയറുവാന്‍ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനായായ ഫോമാ അവര്‍ക്കു അത്താണിയാവുന്നു. കിടപ്പാടം നഷ്ടപെട്ട കുടുംബങ്ങള്‍, ദുരിതാശ്വാസത്തിനായി സര്‍ക്കാരിനു കൊടുത്ത അപേക്ഷകളില്‍ നിന്നും നേരിട്ട് തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കുള്ള ഭവനങ്ങളുടെ താക്കോല്‍ദാന സമര്‍പ്പണം ജൂണ്‍ രണ്ടിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് തിരുവല്ലയിന്‍ വെച്ചു നടക്കുന്ന ഫോമായുടെ കേരളം കണ്‍വന്‍ഷനില്‍ നിര്‍വഹിക്കുന്നതായിരിക്കും. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല പ്രസ്തുത ചടങ്ങില്‍ സന്നിഹതനായിരിക്കും.
ആളൊരുങ്ങി അരങ്ങൊരുങ്ങി ഞങ്ങള്‍ക്കായി നാല്പതു വീടൊരുങ്ങി, കാണുവാനിതു വഴി വാ മാളോരേ എന്നാണവരുടെ പക്ഷം. തിരുവല്ലയിലെ കടപ്ര നിവാസികള്‍ക്കു സ്വപ്നം കാണാവുന്നതിനുമപ്പുറമായിരുന്നു ഫോമായുടെ വില്ലേജ് പദ്ധതികള്‍. അതുകൊണ്ടു തന്നെ അവരതു ഉത്സവ മാമാങ്കമാക്കുവാന് തീരുമാനിച്ചുകഴിഞ്ഞു. ആറുമാസങ്ങള്‍ കൊണ്ട് ഒരു പദ്ധതി പൂര്‍ത്തികരിക്കാനാവുമോ? ഈ വരുന്ന ഇടവപ്പാതിക്കു മുന്‍പ് പുതിയ വീടുകളില്‍ അന്തിയുറങ്ങുവാനാവുമോ? പദ്ധതി തറക്കല്ലിലില് നോക്കി നെടുവീര്‍പ്പിട്ടവര്‍ അനവധിയാണ്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി, ഈ പദ്ധതിപ്രദേശം നേരില്‍ കാണുന്ന ഏതൊരാള്‍ക്കും മനസിലാകും. എല്ലാവര്ക്കും അതിയായ അത്ഭുതം. കേരളത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട വേറെയൊരു പ്രവാസി ചാരിറ്റി പദ്ധതി നിലവില്‍ ഇല്ല എന്ന് പറയാം, ഈ വിജയത്തില്‍ ഫോമായ്ക്കു അഭിമാനിക്കാം.
ഫോമായുടെ ടീം വര്‍ക്ക്, നാഷണല്‍ കമ്മറ്റിയുടെ ഒത്തൊരുമ, അസോസിയേഷനുകളുടെ സഹകരണം, അമേരിക്കന്‍ മലയാളികളുടെ സഹായം എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ ഈ വില്ലേജ് പദ്ധതിയുടെ വിജയം നമുക്ക് ഊഹിച്ചെടുക്കാനാകും. ഈ പദ്ധതിയുടെ ഉപഭോക്താക്കാളായി കാത്തിരിക്കുന്നവരുടെ കണ്ണുകളില്‍ നിന്നും നമുക്കതു വായിച്ചെടുക്കാനാവും. ഫോമായുടെ ഈ കേരള കണ്വന്ഷന് ഒരു വമ്പിച്ച വിജയമാക്കുവാനും, ഈ പുണ്യകര്‍മ്മത്തിനു നേരിട്ട് സാക്ഷിയാകുവാനും വേണ്ടി, ഫോമായുടെ നാമത്തില്‍ എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു കൊള്ളുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply